Qatar

ഖത്തറിന്റെ കടൽത്തീരത്ത് രണ്ടു ദുഗോങ്ങുകൾ ചത്തടിഞ്ഞു, അന്വേഷണം ആരംഭിച്ച് കാലാവസ്ഥാ വ്യതിയാന മന്ത്രാലയം

രാജ്യത്തിന്റെ തീരത്ത് രണ്ട് ചത്ത ദുഗോങ്ങുകളെ (കടൽപ്പശു) കണ്ടെത്തിയതിനെ തുടർന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) അന്വേഷണം ആരംഭിച്ചു. ഇവ മത്സ്യബന്ധന വലകളിൽ കുടുങ്ങിയിരിക്കാമെന്നാണ് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. വന്യജീവി വികസന വകുപ്പിലെ ഒരു സംഘം സാമ്പിളുകൾ ശേഖരിച്ച് മരണകാരണം പരിശോധിച്ചുവരികയാണ്.

ഇണചേരലിന്റെ സീസണിൽ ആൺ കടൽപ്പശുക്കൾ വഴക്കിൽ ഏർപ്പെടുമ്പോൾ ബോട്ടുകൾ കൂട്ടിയിടിച്ചോ പരിക്കുകൾ മൂലമോ ദു ഗോങ്ങുകൾ മരിക്കാം. സസ്യഭുക്കുകളായ ഈ സമുദ്ര സസ്തനികൾ ചൂടുള്ള തീരദേശ ജലാശയങ്ങളിൽ ജീവിക്കുകയും പ്രധാനമായും കടൽപ്പുല്ല് ഭക്ഷിക്കുകയും ചെയ്യുന്നു. ദുഗോങ്ങുകളുടെ എണ്ണത്തിൽ ഓസ്‌ട്രേലിയ കഴിഞ്ഞാൽ രണ്ടാമതുള്ള രാജ്യമാണ് ഖത്തർ, അറേബ്യൻ ഗൾഫിലെ കടൽപ്പുല്ല് സമ്പന്നമായ പ്രദേശങ്ങളിലാണ് ഇവയിൽ പലതും കാണപ്പെടുന്നത്.

സമുദ്രജീവികളെ സംരക്ഷിക്കുന്നതിനായി, മത്സ്യത്തൊഴിലാളികളോടും കടൽ യാത്രക്കാരോടും പരിസ്ഥിതി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ MoECC അഭ്യർത്ഥിച്ചു. ഡ്യൂഗോങ്ങുകൾ, ഡോൾഫിനുകൾ, ആമകൾ തുടങ്ങിയ സമുദ്രജീവികൾ ഉള്ള പ്രദേശങ്ങളിൽ ബോട്ടുകളുടെ വേഗത കുറയ്ക്കുക, സുസ്ഥിര മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കുക, കടലിലേക്ക് വലകളോ മാലിന്യങ്ങളോ തള്ളുന്നത് ഒഴിവാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഏതെങ്കിലും കടൽജീവികൾ കുടുങ്ങിക്കിടക്കുന്നതോ, പൊങ്ങിക്കിടക്കുന്നതോ ആയ എന്തെങ്കിലും സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 16066 എന്ന ഹോട്ട്‌ലൈനിൽ വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ശൈത്യകാലത്ത്, പ്രത്യേകിച്ച് ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ, ഖത്തറിന്റെ തീരപ്രദേശങ്ങളിൽ വലിയ കൂട്ടം ദുഗോങ്ങുകൾ സാധാരണയായി കാണപ്പെടുന്നുണ്ടെന്ന് മന്ത്രാലയം എടുത്തുപറഞ്ഞു. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മത്സ്യത്തൊഴിലാളികളും കടൽ യാത്രക്കാരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പതിവ് നിരീക്ഷണവും നിയന്ത്രണങ്ങൾ നടപ്പിലാക്കലും സഹായിക്കുന്നു.

സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി, റാസ് അൽ ബ്രൂഖ് മുതൽ അൽ അഷൈരിജ് വരെയുള്ള പടിഞ്ഞാറൻ ഖത്തറിൽ ചില മത്സ്യബന്ധന വലകളുടെ ഉപയോഗം മുനിസിപ്പാലിറ്റി മന്ത്രാലയം അടുത്തിടെ നിരോധിച്ചു. 2025 ലെ 36-ാം നമ്പർ മന്ത്രിതല തീരുമാനത്തെ തുടർന്നാണ് ഈ നിരോധനം. ദുഗോങ്ങ് ആവാസ വ്യവസ്ഥകളെ സംരക്ഷിക്കാനും ഖത്തരി ജലാശയങ്ങളിൽ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താനും ഇത് ലക്ഷ്യമിടുന്നു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button