Qatar

ഖത്തറിൽ ജോലിസ്ഥലത്ത് അപകടം: മലയാളി മരണപ്പെട്ടു

ഇൻഡസ്ട്രിയിൽ ഏരിയയിലെ ഒരു വെയർ ഹൗസിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ മലയാളി മരണപ്പെട്ടു. മുത്താലം കിടങ്ങൻ തടായിൽ മുഹമ്മദ് (ബാബു 56) ആണ് മരിച്ചത്. ഇന്നലെ ജോലി സ്ഥലത്ത് കണ്ടയ്നറുകൾ ഇറക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹമദ് മെഡിക്കൽ കോർപറേഷൻ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.

കട്ടാങ്ങൽ കണ്ടിയിൽ നഫീസയാണ് മരണപ്പെട്ട മുഹമ്മദിന്റെ ഭാര്യ. മക്കൾ: ജംഷീറലി (ഖത്തർ), ഷൗക്കത്ത് (സൗദി), ജുമൈലത്ത് (എൻ.ജി.ഒ കോർട്ടേഴ്സ്), ജംഷീറ (മടവൂർ). മരുമക്കൾ: താജുദ്ദീൻ (എൻ.ജി.ഒ കോർട്ടേഴ്സ്), ഷമീർ (മടവൂർ), ബിൻസിയ നസ്രിൻ (അരീക്കോട്), നസ്രിൻ (പാഴൂർ).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button