HealthQatar

മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്കായിഇലക്ട്രോണിക് സ്റ്റുഡന്റ് ഹെൽത്ത് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണമെന്ന് PHCC

വിദ്യാർത്ഥികളുടെ ആരോഗ്യ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കുന്നതിനായാണ് ഈ ഫോം PHCC അവതരിപ്പിച്ചിരിക്കുന്നത്. സ്കൂൾ ആരോഗ്യ ടീമുകൾക്ക് ആവശ്യമായ സമയത്ത് പ്രധാനപ്പെട്ട ആരോഗ്യ വിവരങ്ങൾ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യത്തെ മന്ത്രാലയം എടുത്തുപറഞ്ഞു.
Form link:- https://phccforms.powerappsportals.com/en/SchoolHealthLogin/

കുട്ടികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും, സ്കൂൾ സമയങ്ങളിൽ അവരുടെ ആരോഗ്യപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ വിവരങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കുന്നതുമാണ് ഈ പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി.

വിദ്യാർത്ഥികളുടെ ആരോഗ്യ ഡാറ്റ കർശനമായി രഹസ്യസ്വഭാവമുള്ളതാണെന്നും സ്കൂൾ ക്ലിനിക്കിൽ സൂക്ഷിക്കുന്ന ഈ വിവരങ്ങളിലേക്ക് നിയമപരമായി അനധികൃത വ്യക്തികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ടെന്നും ഇതിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

Related Articles

Back to top button