Qatar

പ്രവാസികൾക്ക് പരാതികൾ പങ്കുവെക്കാം; ഓപ്പൺ ഹൗസ് വ്യാഴാഴ്ച

ഇന്ത്യൻ പ്രവാസികളുടെ പരാതികൾ കേൾക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനുമായി ഖത്തറിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. ‘മീറ്റ് ദി അംബാസിഡർ’ ഓപ്പൺ ഹൗസ്. ഒക്ടബോർ 24 വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണി മുതലാണ് ഓപ്പൺ ഹൗസ് ആരംഭിക്കുക.

പരിപാടിക്ക് ഖത്തർ ഇന്ത്യൻ അംബാസിഡർ വിപുൽ നേതൃത്വം നൽകും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്ന് മണി വരെ രജിസ്ട്രേഷൻ സൗകര്യമുണ്ടായിരിക്കും. മൂന്ന് മണിമുതൽ വൈകുന്നേരം അഞ്ച് മണിവരെ എംബസിയിൽ നടക്കുന്ന ഓപ്പൺ ഹൗസിൽ നേരിട്ട് പങ്കെടുത്ത് പരാതികൾ സമർപ്പിക്കാം.

ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ, labour.doha@mea.gov.in എന്ന ഇ-മെയിലിലേക്ക് അപേക്ഷകൾ അയക്കാം. കൂടുതൽ വിവരങ്ങൾക്ക് +97455097295 എന്ന നമ്പറിൽ ബന്ധപ്പെടാം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Related Articles

Back to top button