
തുടർച്ചയായ ഇൻട്രാവെനസ് (ഞരമ്പ് വഴിയുള്ള) ചികിത്സകൾ ആവശ്യമായി വരുന്ന കാൻസർ രോഗികളെ പിന്തുണയ്ക്കുന്നതിനായാണ് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്.എം.സി) ഹമദ് ജനറൽ ഹോസ്പിറ്റലിൽ ഈ പുതിയ ക്ലിനിക്ക് ആരംഭിച്ചിട്ടുള്ളത്.
ഓരോ രോഗിയുടെയും ആരോഗ്യസ്ഥിതിക്കും ചികിത്സാ പദ്ധതിക്കും അനുയോജ്യമായ ഏറ്റവും മികച്ച പരിചരണ രീതി കണ്ടെത്താൻ ഈ ക്ലിനിക്ക് വഴി പ്രത്യേക വിലയിരുത്തലുകൾ നൽകുന്നു. നാഷണൽ സെന്റർ ഫോർ കാൻസർ കെയർ ആൻഡ് റിസർച്ചിലെ (എൻ.സി.സി.സി.ആർ) ഓങ്കോളജി ടീമുകളെയും ഹമദ് ജനറൽ ഹോസ്പിറ്റലിലെ വാസ്കുലർ സർജറി ഡിപ്പാർട്ട്മെന്റിനെയും ഒരുമിപ്പിച്ചുകൊണ്ടാണ് ഈ ക്ലിനിക്ക് പ്രവർത്തിക്കുന്നത്.
ഇത് ഇൻട്രാവെനസ് ചികിത്സയുമായി ബന്ധപ്പെട്ട ഓരോ രോഗിയുടെയും ആവശ്യങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം നൽകുന്നതിനും, ചികിത്സയുടെ ഓരോ ഘട്ടത്തിലും കൃത്യമായ ആസൂത്രണത്തിനും ഫോളോ-അപ്പിനും സഹായിക്കുകയും ചെയ്യുന്നു.




