Hot NewsQatar

ഖത്തറിൽ വിസിറ്റ് വിസയിൽ എത്തുന്നവരും 5000 റിയാൽ കയ്യിൽ കരുതണം

ദോഹ: ഖത്തറിൽ വിസിറ്റിങ്ങ് വിസയിൽ എത്തുന്ന എല്ലാവരും 5000 ഖത്തർ റിയാൽ കയ്യിലോ തത്തുല്യമായ തുകയുള്ള അന്താരാഷ്ട്ര കാർഡോ മറ്റു കറൻസികളോ കരുതണം. നേരത്തെ തന്നെ ഖത്തറിൽ പ്രാബല്യത്തിലുള്ള നിയമമാണിത്. സന്ദർശകർക്ക് ഖത്തറിലെ ചെലവുകൾക്കായുള്ള തുക എന്ന നിലയിലാണ് ഇത് നിര്ബന്ധമാക്കിയത്. എന്നാൽ കർശന പരിശോധനകൾ ഉണ്ടാകാത്തത് കാരണം പ്രധാന നിബന്ധനകളുടെ കൂട്ടത്തിൽ ഇത് പരാമർശിക്കപ്പെടാറില്ല. എന്നാൽ ഇന്നലെ ഖത്തറിലെത്തിയ നിരവധി മലയാളികൾക്ക് തുക കൈവശം ഇല്ലാത്തതിനാൽ പ്രവേശനാനുമതി നിഷേധിക്കപ്പെട്ടതും തുടർന്ന് നാട്ടിലേക്ക് തിരികെ മടങ്ങേണ്ടി വരികയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നിബന്ധന വീണ്ടും സജീവമായത്. റാൻഡം പരിശോധനയാണ് പലപ്പോഴും നടക്കുന്നത്. അതിനാൽ തന്നെ എല്ലാവരും പരിശോധിക്കപ്പെട്ടില്ലെങ്കിലും പരിശോധിക്കപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഖത്തറിലെ ചെലവുകൾക്കായി നിശ്ചിത തുക പലരും കരുതാറുമുണ്ട്. 

ഓണ്-അറൈവൽ വിസക്കാർക്ക് ഉൾപ്പെടെ എല്ലാ സന്ദർശക വിസ ഹോൾഡേഴ്‌സിനും ഈ നിബന്ധന നിർബന്ധമാണ്. ഓണ്-അറൈവൽ വിസയിലെത്തുന്നവർക്ക് നിശ്ചിത ദിവസത്തെക്കുള്ള ഹോട്ടൽ ബുക്കിംഗ് രേഖകളും 6 മാസം കാലാവധിയുള്ള പാസ്പോർട്ടും ആവശ്യമാണ്.

Related Articles

Back to top button