Qatar
വുഖൂദിന്റെ പെട്രോൾ പമ്പിൽ എലി, വീഡിയോ വൈറലായതിനു പിന്നാലെ പ്രതികരണവുമായി ഖത്തർ ഫ്യുവൽ

ഖത്തർ ഫ്യൂവൽ (WOQOD) തങ്ങളുടെ ഒരു ലൊക്കേഷനിൽ എലിയെ കണ്ടതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായതിനു പിന്നാലെ സംഭവത്തിൽ മറുപടി നൽകി.
പ്രശ്‌നം കൈകാര്യം ചെയ്യാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് വുഖൂദ് ഒരു പ്രസ്‌താവനയിൽ ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകി. കീട നിയന്ത്രണത്തിന് ഉത്തരവാദികളായ കമ്പനിയോട് പ്രശ്‌നം പരിഹരിക്കാനും ഇത് വീണ്ടും സംഭവിക്കുന്നത് തടയാനും നിർദ്ദേശിച്ചിട്ടുണ്ടെന്നും അവർ വിശദീകരിച്ചു.
ഉയർന്ന നിലവാരമുള്ള സേവനം നൽകുന്നതിന് പ്രതിജ്ഞാബദ്ധരാണെന്ന് വുഖൂദ് ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകി.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE