Qatar
ഖത്തർ നാഷണൽ തിയേറ്ററും ദോഹ ക്ലബ്ബും പുതുക്കിപ്പണിയുന്നു

രാജ്യത്തെ ഏറ്റവും വലിയ രണ്ട് സാംസ്കാരിക സ്മാരകങ്ങളായ ഖത്തർ നാഷണൽ തിയേറ്ററും ദോഹ ക്ലബ്ബും പുനഃസ്ഥാപിക്കുന്നു. ഇതിനായുള്ള ഒരു നാഴികക്കല്ല് സംരംഭം രാജ്യത്തെ മുൻനിര കലാ-സാംസ്കാരിക സ്ഥാപനമായ ഖത്തർ മ്യൂസിയംസ് (ക്യുഎം) പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ സാംസ്കാരികവും പൗരജീവിതവും രൂപപ്പെടുത്തുന്നതിൽ വഹിച്ച പങ്കിന് പേരുകേട്ട ഈ ഐക്കണിക് വേദികൾ തലമുറകളുടെ ഓർമ്മകളിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു.
കലാകാരന്മാർ, പ്രേക്ഷകർ, ആരാധകർ എന്നിങ്ങനെയുള്ള പൊതുജനങ്ങളെ അവരുടെ ഓർമ്മകൾ, ആർക്കൈവൽ ഫോട്ടോകൾ, സ്മരണികകൾ അല്ലെങ്കിൽ റെക്കോർഡിംഗുകൾ പങ്കിടാൻ ക്യുഎം ക്ഷണിച്ചു. ഭാവിയിലെ പ്രദർശനങ്ങളിലും ഡിജിറ്റൽ ആർക്കൈവുകളിൽ, ഈ കഥകൾക്ക് ജീവൻ പകരാൻ ഈ സംഭാവനകൾ സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.




