Qatar

ഗെയിമിംഗ് ഉപകരണത്തിനുള്ളിൽ കഞ്ചാവ് കണ്ടെത്തി കസ്റ്റംസ്

ഇലക്ട്രോണിക് ഗെയിമിംഗ് ഉപകരണത്തിനുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താനുള്ള ശ്രമം എയർ കാർഗോ കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ പരാജയപ്പെടുത്തി. ഉദ്യോഗസ്ഥന്റെ സംശയത്തെ തുടർന്ന് പരിശോധിച്ച തപാൽ പാഴ്സലുകളിലൊന്നിൽ ഗെയിമിംഗ് ഉപകരണങ്ങളിൽ ഒളിപ്പിച്ച നിലയിൽ 235 ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

ഖത്തറിൽ അനധികൃത കടത്തുകൾക്കെതിരെ കസ്റ്റംസ് നിരന്തരം മുന്നറിയിപ്പ് നൽകി വരുന്നുണ്ട്. അതിനൂതനമായ ഉപകരണങ്ങൾ ഉൾപ്പെടെ എല്ലാ സന്നാഹങ്ങളോടുമാണ് കസ്റ്റംസ് പ്രവർത്തിക്കുന്നത്. നിരോധിത വസ്തുക്കളുമായി ഖത്തറിലേക്ക് വരുന്നത് കടുത്ത ശിക്ഷാനടപടികൾക്ക് കാരണമാകും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button