Qatar
റുവൈസ് തുറമുഖത്ത് പാരിസ്ഥിതിക നിയമങ്ങളുടെ ലംഘനം കണ്ടെത്തി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ സമുദ്ര സംരക്ഷണ വകുപ്പ് അടുത്തിടെ റുവൈസ് തുറമുഖത്ത് പരിസ്ഥിതി നിയമങ്ങളുടെ ലംഘനം കണ്ടെത്തി. മത്സ്യത്തൊഴിലാളികൾ പവിഴപ്പുറ്റുകളുള്ള ഫാഷൂട്ട് സൈറ്റുകളിൽ ത്രീ ലെയർ ഗിൽ നെറ്റ് ഉപയോഗിച്ചു മീൻപിടിത്തം നടത്തുന്നതാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
മന്ത്രാലയത്തിൻ്റെ സോഷ്യൽ മീഡിയ പ്രസ്‌താവനയിൽ ഇത്തരത്തിലുള്ള വലകൾ ഉപയോഗിക്കുന്നത് പവിഴപ്പുറ്റുകളെ ദോഷകരമായി ബാധിക്കുമെന്നും പവിഴപ്പുറ്റുകൾ പരിസ്ഥിതിക്കും സമുദ്രജീവികൾക്കും വളരെ നിർണായകമാണെന്നും വ്യക്തമാക്കുന്നു.
സമുദ്ര പരിസ്ഥിതിയും പ്രകൃതിദത്ത പവിഴപ്പുറ്റുകളും സംരക്ഷിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ എല്ലാ മത്സ്യത്തൊഴിലാളികളോടും നാവികരോടും മന്ത്രാലയം അഭ്യർത്ഥിക്കുന്നു.