Qatar
കറൻസി നോട്ടുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക്

ദോഹ: ഖത്തറിലെ നിയമങ്ങൾക്ക് വിധേയമായി തങ്ങളുടെ അഞ്ചാം പരമ്പരയിലുള്ള (Fifth Series) കറൻസി നോട്ടുകളിൽ മാറ്റങ്ങൾ വരുത്തുന്നതായി ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. അഞ്ച്, പത്ത്, അമ്പത് റിയാൽ നോട്ടുകളിലാണ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
പ്രധാന മാറ്റങ്ങൾ
പുറത്തിറക്കിയ ചിത്രങ്ങളിൽ വ്യക്തമാക്കുന്നത് അനുസരിച്ച് നോട്ടുകളിൽ വരുത്തിയിരിക്കുന്ന പ്രധാന മാറ്റങ്ങൾ ഇവയാണ്:
- ഔദ്യോഗിക രാജ്യമുദ്ര (Official State emblem)
- അറബിക് അക്കങ്ങൾ (Arabic Numerals)
- കറൻസി ഇറക്കിയ തീയതി (Issue Date)
പഴയ നോട്ടുകൾ നിലനിൽക്കും
ഈ മാറ്റങ്ങൾ വരുത്തുന്നതിന് തൊട്ടുമുമ്പ് വരെ വിതരണത്തിലുണ്ടായിരുന്ന അഞ്ച്, പത്ത്, അമ്പത് റിയാൽ നോട്ടുകളുടെ മുൻ പതിപ്പുകൾ വിപണിയിൽ യാതൊരു തടസ്സവുമില്ലാതെ നിയമപരമായിത്തന്നെ തുടർന്നും പ്രചാരത്തിലുണ്ടാകും. മറ്റു മൂല്യങ്ങളിലുള്ള കറൻസി നോട്ടുകളിലെ മാറ്റങ്ങൾ പിന്നീട് പ്രഖ്യാപിക്കുന്നതാണ്.




