ഖത്തർ ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ – “കലാഞ്ജലി 2025” ഒക്ടോബർ 26 മുതൽ 29 വരെ

ദോഹ: ഖത്തർ ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പ് — കലാഞ്ജലി 2025 — ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഭാവിയിലെ കലാപ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന ഈ കലാസാംസ്‌കാരിക മഹോത്സവം പ്രൗഢഗംഭീരമായ ചടങ്ങിലൂടെ പ്രകാശനം ചെയ്തു.

ചടങ്ങിൽ ശ്രദ്ധേയരായ അതിഥികൾ, സാമൂഹ്യ രംഗത്തെ നേതാക്കൾ, സ്കൂൾ പ്രതിനിധികൾ, പത്ര പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യൻ കൾച്ചറൽ സെന്റർ വൈസ് പ്രസിഡണ്ട് എബ്രഹാം കെ. ജോസഫ് കലാഞ്ജലി 2025-ന്റെ തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫെസ്റ്റിവൽ 2025 ഒക്ടോബർ 26 മുതൽ 29 വരെ നടക്കും. സമാപനച്ചടങ്ങ് നവംബർ 1, 2025-ന് അബു ഹമൂരിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ ക്യാമ്പസിൽ വച്ച് നടക്കും.
ചടങ്ങിൽ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സൗവിനിയർ 2024-ന്റെ പ്രകാശനവും നടന്നു. ഇന്ത്യൻ കമ്മ്യൂണിറ്റി ബിനവൊലെന്റ് ഫോറം (ICBF) പ്രസിഡണ്ട് ഷാനവാസ് ടി. ബാവയും ഐഡിയൽ ഇന്ത്യൻ സ്കൂളിന്റെ പ്രിൻസിപ്പൽ ഷെയ്ഖ് ഷമീം സാഹിബും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.

അതിനോടൊപ്പം, കലാഞ്ജലി 2025-ന്റെ ഔദ്യോഗിക പോസ്റ്ററും പ്രമോഷണൽ വീഡിയോയും ഇന്ത്യൻ സ്പോർട്സ് സെന്റർ (ISC) പ്രസിഡണ്ട് അബ്ദുറഹിമാൻ ഇ.പി.യും കലാഞ്ജലി ചെയർമാൻ ഡോ. ഹസൻ കുഞ്ഞിയുമാണ് പുറത്തിറക്കിയത്.
ഫെസ്റ്റിവലിന്റെ പ്രധാന ഹൈലൈറ്റുകൾ
- നാല് വേദികളിൽ രാവിലെ 9 മുതൽ രാവിലെ 9 മുതൽ രാത്രി 9 വരെ നീണ്ടുനിൽക്കുന്ന മൂന്ന് ദിവസത്തെ ഇന്റർസ്കൂൾ മത്സരങ്ങൾ..
- ആകർഷകമായ വേദി അലങ്കാരവും ലൈറ്റിങ്ങുമുളള സാംസ്‌കാരിക പ്രദർശനങ്ങൾ..
- അധ്യാപകർക്കായി പ്രത്യേക “ടീച്ചേഴ്സ് പെർഫോർമൻസ് ഡേ”
- വിദ്യാഭ്യാസ മികവിനുള്ള അവാർഡുകളും കോ-ഓർഡിനേറ്റർമാർക്കും പരിശീലന കേന്ദ്രങ്ങൾക്കും ആദരവുകൾ..
- രുചിയൂറും ഭക്ഷണ സ്റ്റാളുകളും ഇന്ററാക്ടീവ് സോണുകളും
- പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾക്കായി മത്സരങ്ങളും അനുമോദനങ്ങളും ഉൾപ്പെടുത്തി..
ചടങ്ങിൽ പങ്കെടുത്ത പ്രധാന അതിഥികൾ - എബ്രഹാം കെ. ജോസഫ് -, (ICC)
- ഷാനവാസ് ടി. ബാവ – (ICBF)
- അബ്ദുറഹിമാൻ ഇ.പി. – (ISC)
കലാഞ്ജലി പ്രതിനിധികൾ - ഡോ. ഹസൻ കുഞ്ഞി – ചെയർമാൻ, കലാഞ്ജലി
- ബിനു കുമാർ – പ്രസിഡണ്ട്, കലാഞ്ജലി
- അൻവർ ഹുസൈൻ – ജനറൽ സെക്രട്ടറി, കലാഞ്ജലി
- ഷെയ്ഖ് ഷമീം സാഹിബ് – പ്രിൻസിപ്പൽ, ഐഡിയൽ ഇന്ത്യൻ സ്കൂൾ
ചടങ്ങിൽ കലാഞ്ജലിയുടെ ഉപദേശക സമിതി അംഗങ്ങൾ, സമൂഹ നേതാക്കൾ, സ്കൂൾ പ്രിൻസിപ്പാളുമാർ, രക്ഷിതാക്കൾ, പ്രിന്റ് & വിഷ്വൽ മീഡിയ പ്രതിനിധികൾ, സ്പോൺസർമാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, കലാഞ്ജലി ടീമംഗങ്ങൾ എന്നിവർ സാന്നിധ്യം രേഖപ്പെടുത്തി.
കലാഞ്ജലി 2025 വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ ദേശീയ തലത്തിൽ അവതരിപ്പിക്കാനുള്ള വേദി മാത്രമല്ല, പ്രതിഭ, സൃഷ്ടി, സമൂഹ ഐക്യം എന്നിവയുടെ മഹോത്സവമാകും എന്നുറപ്പാണ്.




