Qatar
ഖത്തറിൽ പെരുന്നാൾ നമസ്കാരത്തിനായി 700 കേന്ദ്രങ്ങൾ; നമസ്കാരം രാവിലെ 5 മണിക്ക്

ഈദ് അൽ അദ്ഹ നമസ്കാരത്തിനായി രാജ്യത്തുടനീളമുള്ള മസ്ജിദുകളിലും പെരുന്നാൾ നമസ്കാര മൈതാനങ്ങളിലും (ഈദ്ഗാഹുകൾ) ഒരുക്കങ്ങൾ പൂർത്തിയായതായി ഖത്തർ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ആകെ 700 കേന്ദ്രങ്ങളിലാണ് നിസ്കാരം.
നമസ്കാര സമയം
ഖത്തറിൽ ഈദ് അൽ അദ്ഹ നമസ്കാരം കൃത്യം രാവിലെ 5 മണിക്ക് നടക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വിപുലമായ സൗകര്യങ്ങൾ
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള വിശ്വാസികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന വിധത്തിൽ വിവിധ പ്രദേശങ്ങളിലായി മസ്ജിദുകളും നമസ്കാര മൈതാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. വിശ്വാസികൾക്ക് സുഗമമായി നമസ്കാരം നിർവഹിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളെല്ലാം മന്ത്രാലയം ഉറപ്പുവരുത്തിയിട്ടുണ്ട്.




