BusinessQatar

സമ്പദ് വ്യവസ്ഥയ്ക്ക് ശുഭസൂചന, ഖത്തറിൽ സ്വകാര്യ കാർ രജിസ്ട്രേഷനിൽ 30% കുതിപ്പ്

പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ [പിഎസ്എ] കണക്കുകൾ പ്രകാരം, നവംബറിലെ ഖത്തറിന്റെ സ്വകാര്യ വാഹന രജിസ്ട്രേഷനിൽ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 29.9% വർധനയുണ്ടായി. 2021 നവംബറിൽ 4,335 സ്വകാര്യ വാഹനങ്ങൾ രജിസ്റ്റർ ചെയ്തപ്പോൾ 2020 ൽ 3,317 എണ്ണം രജിസ്റ്റർ ചെയ്തുവെന്ന് പിഎസ്എയുടെ റിപ്പോർട്ട് പറയുന്നു.

അതേസമയം, അതേ മാസത്തിൽ മൊത്തം പുതിയ വാഹനങ്ങളുടെ എണ്ണം 6,882 ആണ്. ഇത് 2020 ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 35.8% വർദ്ധനവാണ്. കൂടാതെ, ഖത്തറിലെ റോഡുകളിലെ പുതിയ വാഹനങ്ങളിൽ 63% വും സ്വകാര്യ വാഹനങ്ങളാണ്.

കൂടുതൽ കാറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനാൽ, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കുന്നതിന്റെ സൂചനയാണ് വാഹന രജിസ്‌ട്രേഷനിലെ വർധനവ്. എന്നാൽ ദോഷകരമായ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതുൾപ്പെടെയുള്ള ഖത്തർ നാഷണൽ വിഷൻ 2030 ന്റെ ശ്രമങ്ങൾക്ക് അനുയോജ്യമല്ല പരമ്പരാഗത വാഹനങ്ങളുടെ വർധനവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button