ദോഹ: ഖത്തറിൽ ഇന്ന് 998 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 636 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാരിൽ 362 പേർക്കാണ് രോഗം കണ്ടെത്തിയത്. 192 പേർക്ക് മാത്രമാണ് രോഗമുക്തി പ്രാപിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 5851 ആയി ഉയർന്നിട്ടുണ്ട്.
മരണങ്ങൾ ഇല്ലാത്ത ഇന്ന് 87 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുപ്പതോളം പേർ ഇതുവരെ ഐസിയുവിൽ ഉണ്ട്.
ബൂസ്റ്റർ ഉൾപ്പെടെ 4308 വാക്സീൻ ഡോസുകൾ മാത്രമാണ് ഇന്ന് നൽകിയത്. ബൂസ്റ്റർ ഡോസ് എടുത്തവരിൽ ഒമിക്രോൺ ബാധയുൾപ്പടെ തീവ്രമാകുന്നില്ലെന്നും, തീവ്ര ലക്ഷണമില്ലാത്തവർ വീടുകളിൽ ഹോം ഐസൊലേഷൻ പാലിച്ചാൽ മതിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.
അതേസമയം, രാജ്യത്ത് കോവിഡ് സംഖ്യ അസാധാരണമായി ഉയർന്നതോടെ നിയന്ത്രണവും പരിശോധനയും തീവ്രമായിട്ടുണ്ട്. കഴിഞ്ഞ 2 ദിവസങ്ങളിൽ 538 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. മാസ്‌ക് ധരിക്കാത്തതിന് 340 പേരെ അറസ്റ്റ് ചെയ്തു. പുതിയ തരംഗത്തെ നേരിടാൻ ഡിസംബർ 31 ന് പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണങ്ങൾ പ്രകാരം, പൊതുസ്ഥലത്ത് എവിടെയും മാസ്‌ക് ധാരണം നിർബന്ധമാണ്.