Hot NewsQatar

റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഹോട്ടൽ ക്വാറന്റീൻ വീണ്ടും? ആശയക്കുഴപ്പം!

ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് സന്ദർശക വിസയിൽ വരുന്ന വാക്സീൻ എടുത്ത  യാത്രക്കാർക്കും ഹോട്ടൽ ക്വാറന്റീൻ വേണമെന്ന നിർദ്ദേശം യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നു. ഇഹ്തിരാസ് പോർട്ടൽ വഴി യാത്രക്കായി പ്രീ-രജിസ്റ്റർ ചെയ്യുമ്പോഴാണ് റെഡ് ലിസ്റ്റിൽ നിന്നുള്ള രാജ്യക്കാർ ഡിസ്കവർ ഖത്തറിൽ ഹോട്ടൽ ക്വാറന്റീൻ ബുക്ക് ചെയ്യണമെന്ന നിർദ്ദേശമടങ്ങുന്ന ഇമെയിൽ ലഭിക്കുന്നത്. ജൂലൈ 12 ന് പ്രാബല്യത്തിൽ വന്ന പുതിയ ട്രാവൽ നയമനുസരിച്ച്, വാക്സീനേഷൻ പൂർത്തിയാക്കിയ സന്ദർശക വിസയിലുള്ള യാത്രക്കാർക്കും ക്വാറന്റീൻ വേണ്ട എന്ന ഇളവ് നിലനിൽക്കെയാണ് ഇത്. ഇന്നലെയും ഇന്നുമായി രജിസ്റ്റർ ചെയ്യാൻ ശ്രമിച്ച പലർക്കും ഇത് ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഖത്തറിന്റെ യാത്രാനയം സംബദ്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ലഭ്യമാകുന്ന ആരോഗ്യമന്ത്രാലയത്തിന്റെ സോഴ്സുകളിൽ ഒന്നും ഇതിനെക്കുറിച്ച് അറിയിപ്പുകൾ ഇല്ലെന്നതും ആശയക്കുഴപ്പം കൂട്ടുന്നു. 

ഇമെയിലിൽ, യാത്രക്കുള്ള അപ്പ്രൂവൽ കാണിക്കുന്നതിനൊപ്പം പേജിന് താഴെയായാണ് റെഡ് ലിസ്റ്റിൽ നിന്നുള്ള രാജ്യക്കാർക്ക് ക്വാറന്റീൻ ആവശ്യപ്പെട്ട് കൊണ്ട് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇഹ്തിറാസ് ഹെൽപ്ലൈനിൽ വിളിച്ച യാത്രക്കാർക്ക് ഇഹ്തിരാസ് റെജിസ്ട്രേഷനിൽ കാണിക്കുന്നത് എന്താണോ അത് പോലെ തന്നെ ചെയ്യുക എന്നതായിരുന്നു നിർദ്ദേശം. എന്നാൽ ട്രാവൽ നയത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെത്തിയ ശേഷം ഡിസ്കവർ ഹെൽപ്ലൈനുമായി ബന്ധപ്പെട്ട് റീഫണ്ടിന് ശ്രമിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 

ഇക്കാര്യത്തിൽ ഇത് വരെയും ഔദ്യോഗിക അറിയിപ്പുകൾ ഉണ്ടായിട്ടില്ല. കൂടുതൽ വിശദീകരണങ്ങൾക്കായി കാത്തിരിക്കുകയാണ് പലരും. യാത്രയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കെല്ലാം moph വെബ്സൈറ്റ് പിന്തുടരാനാണ് നേരത്തെ മുതലുള്ള നിർദ്ദേശം. ഡിസ്കവർ ഖത്തറിൽ ബുക്ക് ചെയ്ത ശേഷം ഉപയോഗിക്കാത്ത എല്ലാ ബുക്കിംഗിനും അധികൃതർ നിശ്ചിത ദിവസങ്ങൾക്ക് ശേഷം റീഫണ്ട് നൽകാറുണ്ട് എന്ന വസ്തുതയും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്.

Related Articles

Back to top button