Hot NewsQatar

ക്വാറന്റീൻ പോളിസിയിൽ മാറ്റമില്ല. വ്യാജവാർത്തകളെന്ന് ഇന്ത്യൻ എംബസി; ചോദ്യവുമായി യാത്രക്കാർ.

ദോഹ: ഇന്ത്യക്കാർ ഉൾപ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശക വിസയിൽ ഖത്തറിലേക്ക് വരുന്ന യാത്രക്കാർക്ക് 10 ദിവസ ഹോട്ടൽ ക്വാറന്റീൻ വീണ്ടും നിർബന്ധമാക്കി എന്ന വാർത്തകളോട് പ്രതികരിച്ച് ഇന്ത്യൻ എംബസി. പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ട്രാവൽ നയത്തിലെ എന്ത് മാറ്റവും https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യുമെന്നും എംബസ്സി ട്വിറ്റർ പേജിൽ അറിയിച്ചു.

അതേ സമയം, ഇഹ്തിരാസിൽ രജിസ്റ്റർ ചെയ്യുന്ന യാത്രക്കാർക്ക് ലഭിക്കുന്ന ഇമെയിലിലെ നിർദ്ദേശങ്ങളെ സംബദ്ധിച്ച് എംബസ്സിയോട് ചോദ്യങ്ങൾ ഉന്നയിക്കുകയാണ് പ്രവാസികളായ ഇന്ത്യൻ യാത്രക്കാർ. ഇന്നലെ മുതലാണ് സന്ദർശക വിസയിൽ ഖത്തറിലെത്താൻ ഇഹ്തിരാസിൽ രജിസ്റ്റർ ചെയ്ത പലർക്കും ക്വാറന്റീൻ ബുക്ക് ചെയ്യണമെന്ന നിർദ്ദേശം ഉൾപ്പെട്ട ഇമെയിൽ സന്ദേശമെത്തിയത്. 

അതേ സമയം തന്നെ, നിർദ്ദേശം ലഭിച്ചിട്ടും ക്വാറന്റീൻ ബുക്ക് ചെയ്യാതെ തന്നെ അപ്പ്രൂവൽ ലഭിക്കാനും യാത്രാതടസ്സം കൂടാതെ ഖത്തറിലെത്താനും പലർക്കും സാധിച്ചിട്ടുണ്ട്. ഇന്ന് മുതൽ രെജിസ്റ്റർ ചെയ്യുമ്പോൾ ക്വാറന്റീൻ നിബന്ധന ഇല്ലാത്ത ഇമെയിൽ സന്ദേശം ലഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

Related Articles

Back to top button