Qatar

ഹമദ് വിമാനത്താവളത്തിൽ ആഴ്ച്ചയിൽ 3 രാത്രികളിൽ സൗജന്യ പാർക്കിംഗ്

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തങ്ങളുടെ പാർക്കിംഗ് പോളിസിയിൽ മാറ്റം വരുത്തിയതായി അറിയിച്ചു. എയർപോർട്ടിൽ എത്തുന്നവർക്ക് ആഴ്ച്ചയിൽ മൂന്ന് രാത്രികളിൽ സൗജന്യ ഷോട്ട്- ടെം പാർക്കിംഗുകൾ അനുവദിക്കുന്നതാണ് പുതിയ നയം. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 10 മുതൽ രാവിലെ 7:30 വരെയുള്ള സമയങ്ങളിൽ ഷോട്ട് ടെം സൗജന്യ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും. എയർപോർട്ടിൽ യാത്രക്കാരെ സ്വീകരിക്കാനെത്തുന്നവർക്ക് കൂടുതൽ സൗകര്യപ്രദമായ അനുഭവം നൽകാനാണ് പുതിയ ക്രമമെന്ന് എച്ച്ഐഎ അധികൃതർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഓഗസ്റ്റ് 16 വരെയാണ് ഈ സൗജന്യം നിലവിൽ അനുവദിച്ചിട്ടുള്ളത്.

https://www.facebook.com/222878281188793/posts/2165931406883461/

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button