Qatar

റൗദത്ത് ബു ഫാസ് സ്ട്രീറ്റിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

ഏപ്രിൽ 23 ചൊവ്വാഴ്ച മുതൽ റൗദത്ത് ബു ഫാസ് സ്ട്രീറ്റിൻ്റെ ഒരു ഭാഗത്ത് താൽക്കാലികമായി റോഡ് അടച്ചിടും.

അൽ ഖറൈത്തിയാത്തിലും ഇസ്‌ഗാവയിലും (പാക്കേജ് 03) റോഡ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പദ്ധതിയുടെ ഭാഗമായി ഉപരിതല ജല ഡ്രെയിനേജ് ശൃംഖലയുടെ നിർമാണം പൂർത്തിയാക്കുന്നതിനായി അൽ-ഖറൈത്തിയാത്ത് സ്‌പോർട്‌സ് ക്ലബ്ബിന് സമീപമുള്ള അൽ റുഫാ സെൻ്റ് ഇൻ്റർസെക്ഷനിലെ റോഡാണ് 30 ദിവസത്തേക്ക് അടച്ചിടുക.

ഈ കാലയളവിൽ, റൗദത്ത് ബു ഫാസ് സ്ട്രീറ്റിലെ റോഡ് ഉപയോക്താക്കൾക്ക് സെക്രീറ്റ് സ്ട്രീറ്റ് ഒരു ബദൽ റൂട്ടായി ഉപയോഗിക്കാം. തുടർന്ന് ഇന്റേണൽ സ്ട്രീറ്റുകൾ വഴി ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button