Qatar

എംബസ്സിയിൽ പരാതികൾ സമർപ്പിക്കാൻ ‘ഓപ്പൺ ഹൗസ്’ നാളെ

ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം നിർദ്ദേശിക്കാനുമുള്ള എംബസ്സി വേദിയായ ഓപ്പൺ ഹൗസ് നവംബർ 25, നാളെ ദോഹയിലെ എംബസ്സി ആസ്ഥാനത്ത് നടക്കും. 

ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 4 മണി എംബസിയില്‍ നേരിട്ട് ഹാജരായും 4 മണി മുതല്‍ 5 മണിവരെ സൂമിൽ ലൈവായും (മീറ്റിംഗ് ഐഡി 830 1392 4063, പാസ് കോഡ് 121100) ഓപ്പൺ ഹൗസിൽ പങ്കെടുക്കാം.

കൂടാതെ, 30952526 എന്ന ഫോണ്‍ നമ്പറിൽ വിളിച്ചും പരാതികൾ സമർപ്പിക്കാം. labour.doha@mea.gov.in എന്ന ഇമെയിലിലേക്ക് അപേക്ഷകൾ അയച്ചും പരിപാടിയിൽ പങ്കുചേരാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button