BusinessQatar

ബിഗ് ഫ്രൈഡേ സെയിലിനായി അസ്മാഖ് മാൾ 24 മണിക്കൂറും തുറക്കും

ഉപഭോക്താക്കൾക്ക് നോൺ-സ്റ്റോപ്പ് ഷോപ്പിംഗ് അനുഭവം സമ്മാനിച്ചുകൊണ്ടു ബിഗ് ഫ്രൈഡേ സെയിലിനായി, അൽ സദ്ദിലെ അസ്മാഖ് മാൾ നവംബർ 26 വെള്ളിയാഴ്ച രാവിലെ 8 മുതൽ നവംബർ 27 ശനിയാഴ്ച രാവിലെ 8 വരെ 24 മണിക്കൂർ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

 “ഉപഭോക്താവിന്റെ എളുപ്പത്തിനും സൗകര്യത്തിനുമായി എല്ലാ സ്റ്റോറുകളും ബിഗ് ഫ്രൈഡേ സെയിലിനായി രാത്രി മുഴുവൻ തുറന്നിരിക്കും.  ഈ ബിഗ് ഫ്രൈഡേ സെയിലിൽ ഉപഭോക്താക്കൾക്ക് 24 മണിക്കൂർ സുരക്ഷിതമായ അന്തരീക്ഷത്തിൽ ഷോപ്പിംഗ് ആസ്വദിക്കാം, സെന്റർപോയിന്റ്, ഹോം സെന്റർ, മാക്‌സ്, ഷൂഎക്‌സ്‌പ്രസ് തുടങ്ങിയ ബ്രാൻഡുകൾ 20-50% കിഴിവിലാണ് വിൽപ്പനയ്ക്ക് ലഭ്യമാകുക,” മാൾ പ്രസ്‌ റിലീസിൽ വ്യക്തമാക്കി.

അൽ അസ്മാക് മാളിൽ, ലാൻഡ്മാർക്ക് ഗ്രൂപ്പ് ബ്രാൻഡുകളായ സെന്റർപോയിന്റ്, ഹോം സെന്റർ, ഇ-മാക്‌സ് തുടങ്ങിയവ പ്രവർത്തിക്കുന്നുണ്ട്. പുതുതായി വാല്യൂ ബ്രാൻഡ് മാക്‌സ്, ഷൂഎക്സപ്രസ് എന്നിവയുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button