Qatar
പരിപ്പിനുള്ളിൽ ‘ഷാബോ’, ബിസ്കറ്റിൽ കഞ്ചാവ്; പിടികൂടി ഖത്തർ കസ്റ്റംസ്


ഖത്തറിലേക്ക് കഞ്ചാവും ഷാബോയും (ഷാബു) കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് തടഞ്ഞു.
യാത്രക്കാരന്റെ ബാഗ് കസ്റ്റംസ് ഇൻസ്പെക്ടർക്ക് സംശയം തോന്നിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് നിരോധിത വസ്തുക്കൾ കണ്ടെത്തിയത്.
പിടികൂടിയ 1,996 ഗ്രാം ഭാരമുള്ള കഞ്ചാവ് ബിസ്‌ക്കറ്റ് ബോക്‌സിനുള്ളിൽ ഒളിപ്പിച്ച നിലയിലും 931.3 ഗ്രാം ഭാരമുള്ള ഷാബോ പരിപ്പ് പെട്ടിക്കുള്ളിൽ ഒളിപ്പിച്ച നിലയിലുമാണ് കണ്ടെത്തിയത്. “പാവപ്പെട്ടവന്റെ കൊക്കെയ്ൻ” എന്നറിയപ്പെടുന്ന ക്രിസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്ന് ആണ് ഷാബോ.
ചിത്രങ്ങൾ ഖത്തർ കസ്റ്റംസ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ