QatarTechnology

‘അപകടരമായ സുരക്ഷാ ഭീഷണി’ ആപ്പിൾ ഉപയോക്താക്കൾക്ക് നിർദ്ദേശവുമായി ഖത്തർ സൈബർ സെക്യൂരിറ്റി

ആപ്പിൾ ഡിവൈസുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ‘വളരെ അപകടകരമായ’ സുരക്ഷാ ഭീഷണി കണ്ടെത്തിയതായി ഖത്തറിലെ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി എല്ലാ ആപ്പിൾ ഉപയോക്താക്കൾക്കും മുന്നറിയിപ്പ് നൽകി.

ഐഫോണിന്റെ iOS 16.3.0, iPad ടാബ്‌ലെറ്റിന്റെ iPadOS 16.3.0, Macbook ലാപ്‌ടോപ്പിന്റെ macOS Ventura 13.2.0 എന്നിവയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പതിപ്പുകളിലാണ് അപകടകരമായ സെക്യൂരിറ്റി ഹോളുകൾ കണ്ടെത്തിയത്.

സുരക്ഷാ ഭീഷണികൾ ഹാക്കർമാർ “വ്യാപകമായും സജീവമായും” ചൂഷണം ചെയ്യപ്പെടുമെന്ന് ആപ്പിൾ തങ്ങളുടെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയതായി NSCA പറഞ്ഞു. ഇത് വ്യക്തിയുടെ ഉപകരണങ്ങൾ സ്വന്തം നിയന്ത്രണത്തിൽ നിന്ന് നഷ്ടപ്പെടുന്നതിലേക്ക് വരെ നയിച്ചേക്കാം.

ഈ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ എത്രയും വേഗം ഏറ്റവും പുതിയ അപ്‌ഡേറ്റ് ചെയ്യാൻ കമ്പനിയും ഏജൻസിയും ശുപാർശ ചെയ്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button