HealthQatar

കൊവിഡ്: ഖത്തറിൽ രോഗികൾ താഴോട്ട്. ഖത്തറിലെ രോഗികൾ വിദേശത്ത് നിന്ന് എത്തിയവരേക്കാളും കുറവ്.

ദോഹ: സാമൂഹ്യ വ്യാപനത്തിലൂടെ ഖത്തറിൽ നിന്നുള്ള കോവിഡ് രോഗികൾ കഴിഞ്ഞ 24 മണിക്കൂറിൽ 89 പേർ മാത്രം. ഖത്തറിൽ നിന്നുള്ള രോഗികളെക്കാൾ കൂടുതൽ വിദേശത്ത് നിന്ന് വന്ന യാത്രക്കാരിലുണ്ട്. 96 യാത്രക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. 18718 ടെസ്റ്റുകളിൽ നിന്നായി ആകെ രോഗികൾ 185 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തില്ല.

ഇതാദ്യമായാണ് വിദേശയാത്രക്കാരിൽ ഖത്തറിലുള്ളതിനെക്കാൾ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. അതിനൊപ്പം ഖത്തറിലെ രോഗികൾ നൂറിലും താഴെ ആശ്വാസകരമായ സമൂഹവ്യാപന നിയന്ത്രണതിലേക്കാണ് വിരൽ ചൂണ്ടുന്നത്. 

182 പേർക്ക് കൂടി ഇന്ന് രോഗമുക്തി റിപ്പോർട്ട് ചെയ്തതോടെ നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 2409 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 13 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. രണ്ട് പേർ മാത്രമാണ് ഐസിയുവിൽ. ആകെ ആശുപത്രിയിൽ ഉള്ളവരുടെ എണ്ണം 168 ആയി, തീവ്രപരിചരണ വിഭാഗത്തിൽ 87 പേർ ഉണ്ട്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button