Qatarsports

അടിക്ക് തിരിച്ചടി; 3-2 ന് ദക്ഷിണ കൊറിയയെ തോൽപിച്ച് ഘാന

കാമറൂൺ-സെർബിയ മത്സരത്തിന് പിന്നാലെ തുടരെത്തുടരെ പരസ്പരം ഗോളുകൾ നിറഞ്ഞു മറ്റൊരു മത്സരവും. വൈകിട്ട് നാലിന് എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണ കൊറിയ-ഘാന മൽസരത്തിൽ ദക്ഷിണ കൊറിയയെ 2 നെതിരെ 3 ഗോളുകൾക്ക് തോൽപ്പിച്ച് 3 പോയിന്റ് നേടി ഘാന പ്രീ-ക്വാർട്ടർ സാധ്യത നിലനിർത്തി.

ആദ്യപകുതിയിൽ ആക്രമിച്ചു കളിച്ച ഘാന 2 ഗോളുകൾ നേടി ആധിപത്യം സ്ഥാപിച്ചു. എന്നാൽ രണ്ടാം പകുതിയിൽ അതേ നാണയത്തിൽ തിരിച്ചടിച്ച ദക്ഷിണ കൊറിയ 2 ഗോളുകളും മടക്കി നൽകി സമനില പിടിച്ചു. ചോ ഗ്യു സങ് ആണ് രണ്ട് ഗോളുകളും നൽകിയത്.

ഇതോടെ ആവേശപ്പോരിലെത്തിയ മൽസരത്തിൽ അറുപത്തിയൊന്നാം മിനിറ്റിൽ ഘാനയുടെ മുഹമ്മദ് കുദൂസിന്റെ വക വിജയ ഗോൾ. നേരത്തെ ഘാനയുടെ രണ്ടാം ഗോളും നേടിയ കുദൂസും ഇരട്ടഗോളിന്റെ തിളക്കത്തിൽ കളിയിലെ താരമായി. ജയം നിലനിർത്താൻ ഘാന പ്രതിരോധം ശക്തമാക്കി. അവസാന മിനിറ്റുകളിൽ കിട്ടിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനാകാഞ്ഞ കൊറിയ പൊരുതിത്തോറ്റു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Related Articles

Back to top button