Qatarsports

വരിഞ്ഞു മുറുക്കിയ സ്വിസ് പടയിൽ കുതിച്ചുകയറി ബ്രസീൽ; പ്രീ-ക്വാർട്ടറിൽ

സ്റ്റേഡിയം 974 ൽ നടന്ന ബ്രസീൽ-സ്വിറ്റ്‌സർലാണ്ട് പോരാട്ടത്തിനൊടുവിൽ ഏകപക്ഷീയമായ ഒറ്റഗോളിന് ബ്രസീലിന് വിജയവും പ്രീ-ക്വാർട്ടർ പ്രവേശനവും. 83–ാം മിനിറ്റിൽ റോഡ്രിഗോ കാസെമിറോയുടെ ഒറ്റ ഗോളിലാണ് ബ്രസീൽ വിജയിച്ചത്. അത് വരെയും ബ്രസീലിനെ വരിഞ്ഞു മുറുക്കാനും അടിക്കടി ആക്രമണം നില നിർത്താനും സ്വിറ്റ്‌സർലാന്റിന് കഴിഞ്ഞു.

ഗോൾ രഹിതമായി അവസാനിച്ച ആദ്യപകുതിയിൽ വലിയ ആക്രമണ ശ്രമങ്ങൾ ഇരു ഭാഗത്ത് നിന്നുമുണ്ടായില്ല. രണ്ടാം പകുതിയിലാണ് ഇരു ടീമുകളും ആക്രമണരൂപം പൂണ്ടത്. എങ്കിലും സ്‌ട്രൈക്കർമാർ അവസരം പാഴാക്കുന്നത് തുടർന്നു. ഇരു ഗോൾമുഖത്തും നിരവധി തവണ വിറപ്പിക്കൽ നടത്താൻ ഇരു ടീമുകൾക്കുമായി.

64–ാം മിനിറ്റിൽ ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറിന്റെ ഷോട്ട് ഗോൾ വല കുലുക്കിയെങ്കിലും റിച്ചാർലിസൻ ഓഫ് ആയതിനാൽ വാറിൽ ഗോൾ റഫറി നിരസിച്ചു.

ബ്രസീല്‍ ആക്രമണത്തിന്റെ ശക്തി കൂട്ടാനായി 73-ാം മിനിറ്റില്‍ റാഫീന്യയെയും റിച്ചാര്‍ലിസണെയും പിന്‍വലിച്ച് ആന്റണിയെയും ഗബ്രിയേല്‍ ജെസ്യൂസിനെയും പകരമിറക്കി. 83–ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ മുന്നേറ്റ പാസ് സ്വീകരിച്ച് കാസെമിറോയുടെ പ്രത്യക്ഷപ്പെടൽ. സമനിലയിൽ കലാശിക്കുമോ എന്നു കരുതിയ മത്സരം ബ്രസീൽ തനിക്ക് തന്നെയാക്കുന്ന അത്ഭുത കാഴ്ച. കളിയുടനീളം ബ്രസീലിനെ വരിഞ്ഞു മുറുക്കുകയും യഥാസമയം ഗോൾ മുഖം ആക്രമിക്കുകയും ചെയ്ത സ്വിസ് പടയ്ക്ക് പതറി.

ഇരു ടീമുകളും പിന്നേയും മുന്നേറി. ബ്രസീൽ അവസരങ്ങൾ പിന്നെയും കൈവിട്ട് പോയി. ഇഞ്ചുറി ടൈം അവസാനം വരെയും വീറും വാശിയും നീണ്ടു നിന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button