BusinessQatar

ഖത്തർ ഇനി അതിവേഗ സാമ്പത്തിക വളർച്ചയുടെ നാളുകളിലേക്ക്. സമ്പദ് വ്യവസ്ഥയുടെ വലുപ്പം ഇരട്ടിക്കും.

ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥ അതിവേഗ വളർച്ചയുടെ കാലഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ദ്രവീകൃത പ്രകൃതിവാതക (എൽ‌എൻ‌ജി) ശേഷി വിപുലീകരണം, കോവിഡ്-19 നിയന്ത്രവിധേയമാക്കുന്നതിൽ സർക്കാരിനുണ്ടായ വിജയം, വരാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പ് എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങളുടെ പശ്ചാത്തലത്തിലാണ് സാമ്പത്തികരംഗത്തെ ഈ കുതിപ്പ് പ്രതീക്ഷിക്കപ്പെടുന്നത്. ബഹുരാഷ്ട്ര ഏജൻസിയായ ബോഫ ഗ്ലോബൽ റിസർച്ച് ഒരു ദിവസം മുമ്പ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് പ്രതീക്ഷാജനകമായ കണ്ടെത്തൽ.

2025-ലേക്ക് വരുമാനം 15 ശതമാനം കോമ്പൗണ്ട് വാർഷിക വളർച്ചാ നിരക്കിൽ (സിഎജിആർ) വളരുമെന്ന് പ്രതീക്ഷിക്കപെടുന്ന, ദേശീയ ബാങ്കിംഗ് ചാമ്പ്യനായ ഖത്തർ നാഷണൽ ബാങ്ക് ഈ സാമ്പത്തിക വളർച്ചയുടെ പ്രധാന ഗുണഭോക്താവ് ആയിരിക്കുമെന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു.

“കൂടുതൽ വ്യക്തമായി പറഞ്ഞാൽ, വരും വർഷങ്ങളിൽ ഖത്തറിന്റെ സാമ്പത്തിക പുനരുജ്ജീവനം ത്വരിതപ്പെടുന്നതായി ഞങ്ങൾ കാണുന്നു, യഥാർത്ഥ ജിഡിപി വളർച്ച 7 ശതമാനം സിഎജിആർ (2021-25) എത്തും. ഇത്, മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക (MENA) വിപണികളിലെ തന്നെ ഏറ്റവും ഉയർന്ന വളർച്ചയാണ്,” റിപ്പോർട്ടിലെ വാക്കുകൾ.

പകർച്ചവ്യാധി നിയന്ത്രിക്കുന്നതിൽ ഖത്തറിലെ അധികാരികളിൽ നിന്നുള്ള ശക്തമായ പ്രതികരണം ഇതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.  വാക്സിനേഷന്റെ ദ്രുതഗതിയിലുള്ള വേഗത രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വേഗത കൈവരിക്കാനും നിയന്ത്രണങ്ങൾ നീക്കാനുമുള്ള സാധ്യതക്ക് കളമൊരുക്കി.

ഊർജ്ജമേഖലയിലെ വിപുലീകരണ പദ്ധതികളുമായി ഖത്തർ അനുദിനം മുന്നേറുകയാണ്. രാജ്യം അതിന്റെ അഭിലഷണീയ-എൽ‌എൻ‌ജി ശേഷി വർധിപ്പിക്കാൻ ഉള്ള പദ്ധതികൾ ഇതിനോടകം ആരംഭിച്ചു.  രണ്ട് ഘട്ടങ്ങളിലുള്ള നോർത്ത് ഫീൽഡ് വിപുലീകരണ പദ്ധതിയിൽ ഖത്തറിന്റെ പ്രകൃതിവാതക ശേഷി പ്രതിവർഷം 77 ദശലക്ഷം ടണ്ണിൽ നിന്ന് (എം‌ടി‌പി‌എ) 1227 എം‌ടി‌പിഎയായി ഉയരും. 63 ശതമാനത്തിന്റെ വർദ്ധനവാണിത്.

ആദ്യ ഘട്ടത്തിൽ (2025-ഓടെ) എൽ‌എൻ‌ജി ശേഷി 77 എം‌ടി‌പി‌എയിൽ നിന്ന് 110 എം‌ടി‌പി‌എ ആയാണ് വർദ്ധിപ്പിക്കുക. രണ്ടാം ഘട്ടത്തിൽ (2027-ഓടെ) എൽ‌എൻ‌ജി ശേഷി 126 എം‌ടി‌പി‌എയായി ഉയർത്തും. ഖത്തർ എൽ‌എൻ‌ജി വിപുലീകരണ പദ്ധതികൾക്ക് ഇടത്തരം ദീർഘകാല സാമ്പത്തിക വിപണിയിൽ വലിയ സ്വാധീനം ചെലുത്താനാകും.  

സംയോജിത എൽ‌എൻ‌ജി ഇൻഫ്രാസ്ട്രക്ചർ, ഡൗൺസ്ട്രീം, ഷിപ്പിംഗ്, റീ-ഗ്യാസിഫിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ ഖത്തറിന്റെ കനത്ത നിക്ഷേപവും ഒപ്പം, സ്ഥലം, കെട്ടിടസംവിധാനങ്ങളിലെ ലാഭകരമായ മികവ്, ഇക്കോണമീസ് ഓഫ് സ്കെയിൽ മുതലായ ഘടകങ്ങൾ ലോകത്തെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതിക്കാരാകാൻ ഖത്തറിനെ സഹായിച്ചു.

“ഖത്തറിന്റെ പുതുക്കിയ എൽ‌എൻ‌ജി വിപുലീകരണ പദ്ധതികൾക്ക് ഇടക്കാല ടേമിനേക്കാൾ പ്രധാനപ്പെട്ട സാമ്പത്തിക, വിപണി പ്രത്യാഘാതങ്ങൾ ഉണ്ടാകാം.  ഖത്തർ പെട്രോളിയം (QP) 2027-ഓടെ എൽ‌എൻ‌ജി ഉൽ‌പാദന ശേഷി 63 ശതമാനം വർദ്ധിപ്പിച്ച് 126 എം‌ടി‌പി‌എയായി ഉയർത്താൻ ഒരുങ്ങുന്നു. 2027- ഓടെ പ്രതിശീർഷ വരുമാനം 300 ബില്യൺ ഡോളറിലെത്തുമ്പോൾ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പം ഇരട്ടിയാകുമെന്ന് ഞങ്ങൾ കണക്കാക്കുന്നു. ഇത് പരമാധികാര വായ്പാ യോഗ്യത, സാമ്പത്തിക പ്രവർത്തനം, ഇരട്ട മിച്ചമൂല്യം എന്നിവ ഗണ്യമായി വർദ്ധിപ്പിക്കാൻ കാരണമാകും,” റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് പ്രകാരം, എൽ‌എൻ‌ജി ശേഷിയുടെ ആസൂത്രിത വിപുലീകരണം 2025-27 കാലഘട്ടത്തിൽ ഹൈഡ്രോകാർബൺ അധിഷ്ഠിത യഥാർത്ഥ ജിഡിപി വളർച്ച വർദ്ധിപ്പിക്കാൻ ഇടയാക്കും;  അതേ സമയം, 2022-2027 കാലയളവിൽ തന്നെ ഉയർന്ന നിക്ഷേപങ്ങളിലൂടെ ഹൈഡ്രോകാർബൺ-ഇതര സാമ്പത്തിക മേഖലയിൽ നിന്നുള്ള യഥാർത്ഥ ജിഡിപി വളർച്ച ഉയർത്താനും ഇത് കാരണമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button