Qatar

നിരോധിക്കപ്പെട്ട കൃത്രിമ ഫ്ലേവറുകളുടെ സാന്നിധ്യമുള്ള ‘മറഗട്ടി’ ചിക്കൻ ബ്രോത്ത് ഖത്തറിലെ വിപണികളിൽ ലഭ്യമല്ലെന്ന് മന്ത്രാലയം

ഈജിപ്‌തിൽ നിന്നുള്ള നിന്നുള്ള ‘മറഗട്ടി’ ചിക്കൻ ബ്രോത്ത് ഖത്തറിലെ പ്രാദേശിക വിപണികളിൽ ലഭ്യമല്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) സ്ഥിരീകരിച്ചു. നിരോധിക്കപ്പെട്ട കൃത്രിമ ഫ്ലേവറുകൾ അടങ്ങിയിരിക്കുന്നതിനാൽ സമീപത്തെ ചില രാജ്യങ്ങളിൽ ഈ ഉൽപ്പന്നം തിരിച്ചു വിളിച്ചിരുന്നു.

ഈ ഉൽപ്പന്നം ഖത്തറിലേക്ക് ഇറക്കുമതി ചെയ്‌തിട്ടില്ലെന്ന് മന്ത്രാലയം ഉറപ്പ് നൽകുന്നു.

ഖത്തറിലേക്ക് കൊണ്ടുവരുന്ന എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും സുരക്ഷിതവും ഉയർന്ന ഗുണമേന്മയുള്ളതും ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതുമാണെന്ന് ഉറപ്പാക്കാൻ കർശനമായ പരിശോധനകളിലൂടെ കടന്നു പോകുന്നുണ്ടെന്ന് അവർ വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള എന്തെങ്കിലും ചോദ്യങ്ങൾക്ക്, നിങ്ങൾക്ക് 16000 എന്ന നമ്പറിൽ ഖത്തർ ഹെൽത്ത് കെയർ യൂണിഫൈഡ് കോൺടാക്റ്റ് സെൻ്ററുമായി ബന്ധപ്പെടാം.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button