Business

ഖത്തറിൽ നാലാമത്തെ സ്റ്റോർ തുറന്ന് ഇമാക്‌സ്

പ്രീമിയം ഇലക്‌ട്രോണിക്‌സ് ഉൽപ്പന്നങ്ങളുടെ റീട്ടെയിലറായ ഇമാക്‌സ് ഖത്തറിലെ തങ്ങളുടെ നാലാമത്തെ സ്റ്റോർ ദോഹ ഫെസ്റ്റിവൽ സിറ്റിയുടെ താഴത്തെ നിലയിൽ തുറന്നു. മൊബൈലുകൾ, ഐടി ഉൽപ്പന്നങ്ങളും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളും, പ്രീമിയം ടിവികൾ, ഗൃഹോപകരണങ്ങൾ, ചെറുകിട വീട്ടുപകരണങ്ങൾ, ഹെൽത്ത്, ഫിറ്റ്നസ് ഗാഡ്‌ജെറ്റുകൾ, ഗെയിമിംഗ് ഇനങ്ങൾ, സമ്മാനങ്ങൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, കാർ ഇലക്ട്രോണിക്‌സ്, സ്‌പീക്കറുകൾ എന്നിവയുൾപ്പെടെ നിരവധി പ്രോഡക്റ്റുകൾ സ്റ്റോറിൽ ലഭിക്കുന്നു.

ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ പുതിയ ഇമാക്‌സ് സ്റ്റോർ മികച്ച ഉപഭോക്തൃ സേവനം നൽകുന്നതിനൊപ്പം പ്രീമിയം ബ്രാൻഡുകളെ ഒരുമിച്ച് കൊണ്ടുവന്ന് ഇലക്ട്രോണിക്‌സ് ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തുമെന്ന് ലാൻഡ്‌മാർക്ക് ഗ്രൂപ്പിൻ്റെ ഖത്തർ ടെറിട്ടറി ഹെഡ് ഷുമാലൻ നായ്ക്കർ പറഞ്ഞു.

ഉപഭോക്താക്കൾക്ക് ഇപ്പോൾ ഇമാക്‌സിൽ ഷുക്രാൻ പോയിൻ്റുകൾ നേടാനും ഉപയോഗിക്കാനും കഴിയും. ഷുക്രാൻ ഗിഫ്റ്റ് കാർഡുകളും ലഭ്യമാണ്, ഇതിലൂടെ സമ്മാനം നേടാനും കഴിയും. ഉദ്ഘാടനത്തോടനുബന്ധിച്ച്, പ്രീമിയം ഇലക്‌ട്രോണിക്‌സിൻ്റെ വിപുലമായ ശ്രേണിയിൽ 20% മുതൽ 50% വരെ കിഴിവുകൾ സ്റ്റോർ വാഗ്ദാനം ചെയ്യുന്നുണ്ട്.

Related Articles

Back to top button