Qatar

ഖത്തറിൽ പഴങ്ങൾക്കൊപ്പം കടത്താൻ ശ്രമിച്ചത് 2738 കിലോഗ്രാം കഞ്ചാവ്

ദോഹ: ഖത്തറിലേക്ക് നിരോധിത പുകയിലയുടെ വൻ ശേഖരം കടത്താനുള്ള ശ്രമം മാരിടൈം കസ്റ്റംസ് തടഞ്ഞു. റുമ്മാൻ പഴത്തിന്റെ പെട്ടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു 2738 കിലോഗ്രാം കഞ്ചാവ് പുകയില കണ്ടെത്തിയത്. നേരത്തെ ഇലക്ട്രിക് കേബിളുകളുടെ കാർഗോയുടെ കൂടെ 570 കിലോഗ്രാം പുകയില കടത്താനുള്ള ശ്രമവും കസ്റ്റംസ് കണ്ടെത്തിയിരുന്നു. രാജ്യത്തെക്കുള്ള എല്ലാ കള്ളക്കടത്തുകളും തടയാനുള്ള അതിനൂതന സംവിധാനങ്ങൾ ഉണ്ടെന്നും നിരോധിത വസ്തുക്കൾ ഖത്തറിലേക്ക് കൊണ്ടു വരരുതെന്നും കസ്റ്റംസ് നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button