Qatar
ഉടമകൾ നീക്കം ചെയ്യാത്ത നിരവധി വിന്റർ ക്യാംപുകൾ നീക്കം ചെയ്‌ത് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, വന്യജീവി സംരക്ഷണ വകുപ്പ് വഴി, രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിലെ (അൽ-നഖിയാൻ, അൽ ഖരാര, മെകൈൻസ്) നിരവധി ശൈത്യകാല ക്യാമ്പുകൾ നീക്കം ചെയ്‌തു. ശൈത്യകാല ക്യാമ്പിംഗ് സീസൺ അവസാനിച്ചതിനുശേഷവും ക്യാമ്പ് ഉടമകൾ അവ നീക്കം ചെയ്യാത്തതിനാലാണിത്.
ശേഷിക്കുന്ന എല്ലാ ശൈത്യകാല ക്യാമ്പുകളും നീക്കം ചെയ്യുന്നതിനായി ഒരു കാമ്പയിൻ നടത്തുന്നുണ്ടെന്നും അത് മെയ് അവസാനം വരെ തുടരുമെന്നും മന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങൾ ഒഴിവാക്കാൻ വിവിധ പ്രദേശങ്ങളിലെ എല്ലാ ക്യാമ്പ് ഉടമകളോടും അവരുടെ ക്യാമ്പുകൾ വേഗത്തിൽ നീക്കം ചെയ്യാൻ മന്ത്രാലയം ആവശ്യപ്പെട്ടു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/D4WDfhjld0jFXSYHVlwyf2