WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

പുതിയ സീസണിൽ കർഷകർക്ക് സഹായം നൽകാനാരംഭിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം

കാർഷികോൽപ്പാദനം വർധിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷികകാര്യ വകുപ്പ് 2024-25 സീസണിൽ പ്രാദേശിക കർഷകർക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നു. കാർഷിക കാര്യ വകുപ്പിൻ്റെ സേവന വിഭാഗം കർഷകർക്ക് വിവിധ തരത്തിലുള്ള സഹായങ്ങൾ നൽകുന്നുണ്ടെന്ന് അഗ്രികൾച്ചറൽ ഗൈഡൻസ് ആൻഡ് സർവീസസ് വിഭാഗം മേധാവി അഹമ്മദ് സലേം അൽ യാഫി പറഞ്ഞു.

“പുതിയ സീസണിൽ നിലം ഉഴുതുമറിക്കുന്നതും നിരപ്പാക്കുന്നതും ഉൾപ്പെടെയുള്ള കാർഷിക യന്ത്രവൽക്കരണ സേവനങ്ങൾ ഞങ്ങൾ വാഗ്ദാനം ചെയ്യാൻ തുടങ്ങി. കർഷകർക്ക് ഇപ്പോൾ കുറഞ്ഞ വിലയിൽ പുതിയ യന്ത്രങ്ങളും മറ്റും ലഭിക്കും. ഇതിലൂടെ കർഷകർക്ക് കൃഷി ചെയ്യാൻ കഴിയുന്ന പ്രദേശം വിപുലീകരിക്കാനും അവരുടെ ഉത്പാദനം വർദ്ധിപ്പിക്കാനും കഴിയും.” അദ്ദേഹം അടുത്തിടെ ഖത്തർ ടിവിയോട് പറഞ്ഞു.

കർഷകർക്ക് കൃത്യസമയത്ത് വിത്ത് വിതരണം ചെയ്യുന്നുണ്ടെന്നും ഇത് അവരുടെ ആസൂത്രണത്തിനും തയ്യാറെടുപ്പിനും നിർണായകമാണെന്നും അൽ യാഫെ പരാമർശിച്ചു. കൂടാതെ വളവും കീടനാശിനികളും പിന്നീട് നൽകും. വിളവെടുപ്പിന് മുമ്പും ശേഷവും വിളയുടെ ഗുണനിലവാരം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഫാം ഉടമകൾക്കും മാനേജർമാർക്കുമായി മുനിസിപ്പാലിറ്റി മന്ത്രാലയം, മഹാസീൽ കമ്പനിയുമായി ചേർന്ന് ഒരു ശിൽപശാല സംഘടിപ്പിച്ചു.

പുതിയ സീസണിലെ ആദ്യ പരിശീലന ശിൽപശാലയാണിതെന്ന് അൽ യാഫി പറഞ്ഞു. “സീസണിനായി തയ്യാറെടുക്കാൻ കർഷകരെ സഹായിക്കുക, അവരുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക, വിളവെടുപ്പിന് ശേഷം അവരുടെ വിളകൾ കൈകാര്യം ചെയ്യുക എന്നിവയാണ് ലക്ഷ്യം. സീസണിലുടനീളം നിരവധി ശിൽപശാലകൾ നടക്കും. കഴിഞ്ഞ വർഷം 19 ശിൽപശാലകൾ നടത്തി. കാർഷിക യന്ത്രവൽക്കരണ സേവനങ്ങൾ എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഫാമുകൾക്കും നിലമൊരുക്കാൻ സഹായിക്കുന്നു.

മികച്ച ഉൽപാദന ഇൻപുട്ടുകൾ, മെച്ചപ്പെടുത്തിയ സൗകര്യങ്ങളും ഉപകരണങ്ങളും, നൂതന ജലസേചന സംവിധാനങ്ങൾ എന്നിങ്ങനെ കൃഷിയുടെ ഗുണനിലവാരവും സാങ്കേതികതകളും മെച്ചപ്പെടുത്തുന്നതിലാണ് ഈ പദ്ധതികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യത്തെ പ്രകൃതിദത്തവും പാരിസ്ഥിതികവുമായ വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനൊപ്പം ഭക്ഷ്യസുരക്ഷയ്ക്കായി ഉൽപ്പാദനക്ഷമതയും ഉൽപന്നങ്ങളുടെ ഗുണനിലവാരവും ഉയർത്തുകയും ഇതിന്റെ ലക്ഷ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button