ദോഹ: 16 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ ജനസംഖ്യയുടെ 58.3% ഖത്തറിൽ കോവിഡ് വാക്സീൻ രണ്ട് ഡോസും സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 71.5% ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുണ്ട്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ ഇത് യഥാക്രമം 89.8 ഉം 96.2 ഉം ശതമാനമാണ്.
ഇൻഡസ്ട്രിയിൽ ഏരിയയിൽ തുറന്ന പുതിയ വാക്സിനേഷൻ കേന്ദ്രത്തിലൂടെ പ്രതിദിനം 25000 പേർക്ക് വാക്സീൻ നല്കാനാവുമെന്നാണ് കരുതപ്പെടുന്നത്. ഇവ കൂടാതെ നിലവിലുള്ള ഹെൽത്ത് സെന്ററുകളിലൂടെ 15000 ഡോസും നൽകാൻ സാധിക്കും.