ദോഹ: കഴിഞ്ഞ ഒരു വർഷത്തിൽ കൂടുതലുള്ള കാലയളവിൽ ഇതാദ്യമായി ഖത്തറിൽ പ്രതിദിന കൊവിഡ് കേസുകൾ നൂറിൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 87 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 52 പേർ ഖത്തറിലുള്ളവരും 35 പേർ വിദേശത്ത് നിന്നെത്തിയ യാത്രക്കാരുമാണ്. ആകെ ടെസ്റ്റുകൾ 18809. 113 പേർ രോഗമുക്തർ കൂടിയായതോടെ ആകെ രോഗികൾ 1836 ആയി കുറഞ്ഞു. 61 വയസ്സുള്ള ഒരാൾ മരണപ്പെട്ടു, ആകെ മരണം 588 ആയി.
ഇന്നലെ പ്രവേശിപ്പിച്ച 4 പേർ ഉൾപ്പെടെ 119 പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.