Qatar
നാദാപുരം സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: നാദാപുരത്തിനടുത്ത് ചെക്യാട് പുളിയാവ് സ്വദേശി മീത്തലെരിയത്ത് കല്ലുള്ളതിൽ സാബിത്ത് (41) ഖത്തറിലെ വക്രയിൽ നിര്യാതനായി. വക്രയിലെ ഒരു ഗാരേജിൽ ജീവനക്കാരനായിരുന്നു. അബുവിന്റെയും ഐഷുവിന്റെയും മകനാണ്. ബരീറയാണ് ഭാര്യ.
നിയമനടപടികൾ പൂർത്തിയാക്കിയ മൃതദേഹം ഇന്ന് (വെള്ളി) വൈകുന്നേരമുള്ള ഖത്തർ എയർവേസ് വിമാനത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോകുമെന്ന് അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.




