Qatar
മകളെ കാണാൻ ഖത്തറിലെത്തിയ മലയാളി മരണപ്പെട്ടു
ദോഹ: ഖത്തറിൽ സന്ദർശക വിസയിൽ മകളെ കാണാനെത്തിയ കോഴിക്കോട് സ്വദേശി ഇവിടെ നിര്യാതനായി. പലാക്കിൽ മാളിയക്കൽ ഉസ്മാൻ കോയ (64) ആണ് മരിച്ചത്. നേരത്തെ കുവൈത്തിൽ പ്രവാസിയായിരുന്നു ഇദ്ദേഹം. ഖത്തറിലുളള മകൾ മറിയമിന്റേയും മരുമകൻ നിഷാൻ ഉസ്മാന്റെയും കൂടെ താമസിക്കുന്നതിനായി സന്ദർശക വിസയിൽ ഖത്തറിലെത്തിയതായിരുന്നു.
മയ്യത്ത് നമസ്കാരവും ഖബറടക്കവും ഇന്ന് ഇശാ നമസ്ക്കാരശേഷം ഖത്തറിൽ തന്നെ നടക്കുന്നതാണ്. നാട്ടിലെ മയ്യത്ത് നമസ്ക്കാരം നാളെ രാവിലെ 9:00 മണിക്ക് കോഴിക്കോട് കണ്ണംപറമ്പ് പള്ളിയിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ