Qatar

‘സ്മാർട്ടീസ്’ മിഠായിക്കുള്ളിൽ മയക്കുമരുന്ന്; കണ്ടെത്തി ഖത്തർ കസ്റ്റംസ്

ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം എയർ കാർഗോ, പ്രൈവറ്റ് എയർപോർട്ട് കസ്റ്റംസിന്റെ തപാൽ കൺസൈൻമെന്റ് വിഭാഗം പരാജയപ്പെടുത്തി. നിരോധിത ഗുളികകൾ സ്മാർടീസ് മിഠായികൾ അടങ്ങിയ ഷിപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോകളിൽ, ഗുളികകൾ അതിന്റെ ബോക്‌സ്ഡ് പാക്കേജിംഗിൽ മിഠായികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പരിശോധനയിൽ 453 മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തി.

പിടിച്ചെടുക്കൽ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും കള്ളക്കടത്ത് വസ്തുക്കൾ അധികാരികൾക്ക് കൈമാറിയതായും ഖത്തർ കസ്റ്റംസ് അറിയിച്ചു.

അടുത്തിടെ, ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ (എച്ച്ഐഎ) അധികൃതർ ഒരു യാത്രക്കാരന്റെ ബാഗിൽ നിന്ന് മയക്കുമരുന്ന് ലിറിക്ക ഗുളികകളും കണ്ടെത്തിയിരുന്നു. പരിശോധനയിൽ 7000 ഗുളികകൾ കണ്ടെത്തി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button