Qatar

ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് സംബന്ധിച്ച് സുപ്രധാന മാർഗനിർദേശങ്ങളുമായി എംബസി

ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് പുതുക്കിയ പാസ്‌പോർട്ട് ഫോട്ടോ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ദോഹയിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.

അപ്‌ഡേറ്റ് ചെയ്ത ഗ്ലോബൽ പാസ്‌പോർട്ട് സേവാ ലോഞ്ചിന്റെ ഭാഗമായി, എല്ലാ അപേക്ഷകരും പാസ്പോർട്ട് പുതുക്കുമ്പോഴോ പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോഴോ ICAO-അനുയോജ്യമായ ഫോട്ടോ അപ്‌ലോഡ് ചെയ്യണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ടെന്ന് എംബസി അറിയിച്ചു.

പാസ്‌പോർട്ട് സേവനങ്ങൾക്ക് പാലിക്കേണ്ട ICAO മാനദണ്ഡങ്ങൾക്കനുസൃതമായി ഫോട്ടോ മാർഗ്ഗനിർദ്ദേശങ്ങൾ താഴെ പറയുന്നു:

– ഫോട്ടോയുടെ 80-85% മുഖം ഉൾക്കൊള്ളുന്ന തരത്തിൽ തലയുടെയും മുകൾ ഭാഗത്തിന്റെയും ക്ലോസ് അപ്പ്.

– ഫോട്ടോ നിറത്തിലും അളവുകളിലും 630*810 പിക്സലുകൾ ആയിരിക്കണം.

– ഫോട്ടോകൾ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മാറ്റം വരുത്തിയത് ആകരുത്.

– ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ട് വെളുത്ത നിറമായിരിക്കണം.

ഫോട്ടോയ്ക്ക് ഉണ്ടായിരിക്കേണ്ട മറ്റു നിബന്ധനകൾ:

– അപേക്ഷകൻ നേരിട്ട് ക്യാമറയിലേക്ക് നോക്കുന്നതായി കാണിക്കണം.

– സ്കിൻ ടോൺ സ്വാഭാവികമായിരിക്കണം

– ഉചിതമായ തെളിച്ചവും കോൺട്രാസ്റ്റും ഉണ്ടായിരിക്കുക.

– അപേക്ഷകരുടെ കണ്ണുകൾ തുറന്നതും വ്യക്തമായി കാണാവുന്നതുമായിരിക്കണം.

– കണ്ണുകൾക്ക് കുറുകെ രോമം ഉണ്ടാകരുത്.

– ഏകീകൃത വെളിച്ചത്തിൽ എടുക്കണം, മുഖത്ത് ഷാഡോകളോ ഫ്ലാഷ് റിഫ്ലക്ഷനുകളോ കാണിക്കരുത്. കണ്ണ് ചുവപ്പായിരിക്കരുത്.

– വായ തുറന്നിരിക്കരുത്.

– ക്യാമറയിൽ നിന്ന് 1.5 മീറ്റർ അകലെ നിന്ന് എടുക്കണം (വളരെ അടുത്ത് പാടില്ല).

– ഫോട്ടോ മങ്ങിയത് (dim) ആകരുത്.

– പൂർണ്ണമായും മുഖം കാണണം, കണ്ണുകൾ തുറന്നിരിക്കണം.

– ഫോട്ടോയിൽ മുടിയുടെ മുകളിൽ നിന്ന് താടിയുടെ അടിഭാഗം വരെ തലഭാഗം പൂർണ്ണമായും ഉൾക്കൊള്ളണം.

– ഫ്രെയിമിന്റെ മധ്യഭാഗം (തല ചരിഞ്ഞിരിക്കരുത്) ആകണം ഫോട്ടോ.

– മുഖത്തോ പശ്ചാത്തലത്തിലോ ശ്രദ്ധ തിരിക്കുന്ന നിഴലുകൾ ഉണ്ടാകരുത് (കണ്ണടകളുടെ പ്രതിഫലനം ഉണ്ടാകരുത്; റിഫ്ലക്ഷൻ ഒഴിവാക്കാൻ ഗ്ലാസുകൾ നീക്കം ചെയ്യണം).

– വെളിച്ചം കണ്ണുകളിൽ ദൃശ്യമാകുന്ന റെഡ് ഐ ഇഫക്റ്റുകളോ കണ്ണുകളുടെ ദൃശ്യത കുറയ്ക്കുന്ന മറ്റ് ഇഫക്റ്റുകളോ ഉണ്ടാക്കരുത്.

– മതപരമായ കാരണങ്ങളല്ലാതെ ശിരോവസ്ത്രങ്ങൾ അനുവദനീയമല്ല. എന്നാൽ താടിയുടെ അടിഭാഗം മുതൽ നെറ്റിയുടെ മുകൾഭാഗം വരെയുള്ള മുഖ ഭാഗവും മുഖത്തിന്റെ രണ്ട് അരികുകളും വ്യക്തമായി കാണിക്കണം.

– മുഖത്തെ ഭാവം സ്വാഭാവികമായി കാണപ്പെടണം.

Related Articles

Back to top button