LegalQatar

ഗ്യാരണ്ടി ലംഘനം: കാർ ഏജൻസി അടച്ചുപൂട്ടി മന്ത്രാലയം

ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട 2008 ലെ നിയമം (8) ലെ ആർട്ടിക്കിൾ (9) ലെ വ്യവസ്ഥകൾ പാലിക്കാത്തതിനാൽ, വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) സ്കൈ മോട്ടോഴ്‌സ് – റോക്‌സ് ഏജൻസി ഒരു മാസത്തേക്ക് അടച്ചുപൂട്ടുന്നതായി അറിയിച്ചു.

നിർമ്മാതാവോ ഏജന്റോ വാഗ്ദാനം ചെയ്ത ഗ്യാരണ്ടികൾ നൽകുന്നതിൽ ഏജൻസി പരാജയപ്പെട്ടതാണ് അടച്ചുപൂട്ടലിന് കാരണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിന്റെ വാണിജ്യ വിപണിയിൽ സുതാര്യത ഉറപ്പാക്കുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള MoCI യുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് അടച്ചുപൂട്ടൽ തീരുമാനം.

Related Articles

Back to top button