Qatar

ഓണാഘോഷം സംഘടിപ്പിച്ച് കവാക്

ദോഹ: സിനി ആർട്ടിസ്റ്റ് ആന്റ് വെൽഫെയർ അസോസിയേഷൻ
ഖത്തറിന്റെ (CAWAQ) ആഭിമുഖ്യത്തിൽ, ഓണാഘോഷപരിപാടികളും ,ഓണസദ്യയും, കവാക് പ്രൊഡക്ഷൻ ക്രൂവിന്റെ രൂപീകരണവും, അൽ നാസറിലുള്ള ബിരിയാണി ഹോമിൽ പ്രൗഢഗംഭീര സദസ്സിൽ വച്ച് ഒക്ടോബർ 28, വെള്ളിയാഴ്ച സംഘടിപ്പിച്ചു.

കവാക് പ്രസിഡന്റ് ഡേവീസ് ചേലാട്ട് പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സംവിധായകനും തിരക്കഥാകൃത്തുമായ (വാർത്തകൾ ഇതുവരെ) മനോജ് വി നായർ മുഖ്യാതിഥി ആയി. പ്രഭ ഹെൻഡ്രി സെബാസ്റ്റ്യൻ ചടങ്ങുകൾ ഏകോപിപ്പിച്ചു.

കവാക് എക്സിക്യൂട്ടീവ് അംഗം മോൻസി തേവർകാട്ടിൽ സ്വാഗതം പ്രസംഗവും, ട്രഷറർ മുരളി മഞ്ഞളൂർ എക്സിക്യൂട്ടീവ് അംഗം സുരേഷ് ആറ്റിങ്ങൽ, ബദറുദ്ദീൻ എന്നിവർ ആശംസകളും അർപ്പിച്ചു.
സിനി ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ, ഖത്തർ തങ്ങൾക്ക് മുന്നിലേക്ക് വക്കുന്ന അവസരങ്ങൾക്ക് സംഘടനാംഗങ്ങൾ നന്ദി പ്രകടിപ്പിച്ചു. കവാക് എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ നിസ്സാർ, ജുബിൻ, വിജി, സോയ, ബൈജു, എന്നിവർ സന്നിഹിതരായിരുന്നു

മനോജ് വി നായരുടെ ഖത്തറിലും, നാട്ടിലുമായി ചിത്രീകരണം ആരംഭിക്കുന്ന പുതിയ ബിഗ് ബഡ്ജക്റ്റ് ചിത്രത്തിലേക്ക് കവാക് സംഘടനയിൽ നിന്നും കലാകാരന്മാരെ കാസ്റ്റിംങ് കോൾ വഴി കണ്ടെത്തുവാനുള്ള അവസരം സംഘടനക്ക് നൽകിയതിൽ എക്സിക്യൂട്ടീവ് അംഗങ്ങൾക്കും സംഘടന അംഗങ്ങൾക്കുമുള്ള കടപ്പാട് വളരെ ഹൃദ്യമായി അദ്ദേഹത്തെ അറിയിച്ചു. കവാക് crew അന്നൗൺസ്‌മെന്റ് യോഗം ഉടൻ തന്നെ നടത്തപ്പെടുന്നതാണെന്ന് പ്രസിഡന്റ്‌ ഡേവിസ് പോൾ യോഗത്തെ അറിയിച്ചു.

കോഡിനേറ്റർ സന്തോഷ് ഇടയത്ത് തന്റെ കൃതജ്ഞത അർപ്പിച്ച
യോഗത്തിന്റെ രെജിസ്ട്രേഷൻ ആതിര കൈകാര്യം ചെയ്തു. വിവിധ ഓണപ്പരിപാടികൾ യോഗത്തിന് മാറ്റു കൂട്ടി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button