Qatar
ബലിപെരുന്നാൾ: ഖത്തറിൽ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

ഖത്തർ സെൻട്രൽ ബാങ്ക്, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ് അതോറിറ്റി (QFMA) എന്നിവയുടെ കീഴിലുള്ള ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും 2026 മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 28 വ്യാഴാഴ്ച വരെയാണ് അവധി. മൂന്ന് ദിവസത്തെ അവധിക്ക് ശേഷം മെയ് 31 ഞായറാഴ്ച മുതൽ ഈ സ്ഥാപനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങും.
സർക്കാർ മേഖലയിലെ അവധി
മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ കമ്പനികൾ എന്നിവയ്ക്ക് 2026 മെയ് 30 വരെയാണ് അമീരി ദിവാൻ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്ഥാപനങ്ങൾ മെയ് 31 ഞായറാഴ്ച മുതൽ വീണ്ടും പ്രവർത്തനമാരംഭിക്കും.




