Qatarsports

ഗൾഫ് കപ്പ് സെമിയിൽ ഖത്തർ പുറത്ത്; ഇറാഖ് ഫൈനലിൽ

തിങ്കളാഴ്ച ഇറാഖ് ബസ്ര അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന 25-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ആദ്യ സെമിയിൽ ഖത്തറിനെ ആതിഥേയരായ ഇറാഖ് 2-1 ന് പരാജയപ്പെടുത്തി.

19-ാം മിനിറ്റിൽ ഇബ്രാഹിം ബയേഷ് ആതിഥേയരെ മുന്നിലെത്തിച്ചപ്പോൾ 28-ാം മിനിറ്റിൽ ആംറോ സിറാജ് ഖത്തറിന് വേണ്ടി സമനില ഗോൾ നേടി.

എന്നാൽ ആതിഥേയർക്കെതിരെ രണ്ടാം പകുതിയിൽ മികച്ച പ്രകടനം നടത്താൻ ഖത്തറിന് കഴിഞ്ഞില്ല. 43-ാം മിനിറ്റിൽ ഇറാഖിന്റെ അയ്മെൻ ഹുസൈന്റെ ഗോൾ നിർണായകമായി. 60,000 കപ്പാസിറ്റിയുള്ള വേദിയിൽ കാണികളുടെ നിറഞ്ഞ പിന്തുണയിലാണ് ഇറാഖിന്റെ ഫൈനൽ പ്രവേശം.

ജനുവരി 19ന് നടക്കുന്ന ഫൈനലിൽ ഇറാഖ് ഒമാനെ നേരിടും. ഇന്ന് രാത്രി 8.15 ന് നടന്ന രണ്ടാം സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ബഹ്‌റൈനെ 1-0 നാണ് ഒമാൻ പരാജയപ്പെടുത്തിയത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Back to top button