Qatar

ഓരോ 19 മിനിറ്റിലും ഖത്തറിൽ ഒരു കുഞ്ഞ് ജനിക്കുന്നു

പൊതുജനാരോഗ്യ മന്ത്രാലയം (എംഒപിഎച്ച്) പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഖത്തറിൽ ആകെ 28,159 കുട്ടികൾ ജനിച്ചു. ഇവരിൽ 22,287 പേർ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രികളിലും ബാക്കിയുള്ളവർ സ്വകാര്യ ഹോസ്പിറ്റലുകളിളുമാണ് ജനിച്ചത്. ശരാശരി ഓരോ 19 മിനിറ്റിലും ഖത്തറിൽ ഒരു കുഞ്ഞ് വീതം ജനിക്കുന്നുണ്ട്.

ഖത്തറിലെ ഏതെങ്കിലും പൊതു അല്ലെങ്കിൽ സ്വകാര്യ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുകയും ജനന സർട്ടിഫിക്കറ്റ് നൽകുകയും വേണം.

2023-ൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകിയ സേവനങ്ങളുടെ ഒരു നിരയെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ MoPH അനാവരണം ചെയ്തിട്ടുണ്ട്.

എക്‌സ് പ്ലാറ്റ്‌ഫോമിൽ മന്ത്രാലയം പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, MoPH-ന് കീഴിലുള്ള മെഡിക്കൽ കമ്മീഷൻ 2023-ൽ ആകെ 462,044 ആശുപത്രി സന്ദർശനങ്ങളാണ് രജിസ്റ്റർ ചെയ്തത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button