കൊവിഡ് അപകടനിലയനുസരിച്ച് ലോകരാജ്യങ്ങളെ തരം തിരിച്ച ഗ്രീൻ, റെഡ്, എക്സപ്ഷണൽ റെഡ് ലിസ്റ്റുകളിൽ മാറ്റം വരുത്തി ഖത്തർ. പുതിയ ലിസ്റ്റ് 2022 ജനുവരി 1 വൈകിട്ട് 7 മുതൽ പ്രാബല്യത്തിൽ വരും. പുതിയ ലിസ്റ്റിൽ, റെഡ് ലിസ്റ്റ് രാജ്യങ്ങൾ 23 ൽ നിന്ന് 47 ആയി ഉയർന്നു. ജിസിസി രാജ്യങ്ങളായ സൗദി അറേബ്യയും യുഎഇയും റെഡ് ലിസ്റ്റിലാണ്. യുഎസ്, യുകെ, കാനഡ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി തുടങ്ങിയ രാജ്യങ്ങളും റെഡ് ലിസ്റ്റിലുണ്ട്.
അതേസമയം, എക്സപ്ഷണൽ റെഡ് ലിസ്റ്റ് 16 ൽ നിന്ന് 9 ആയി കുറഞ്ഞു. ഇന്ത്യ ഇപ്പോഴും എക്സപ്ഷണൽ റെഡ് ലിസ്റ്റിൽ തുടരുന്നതിനാൽ പുതിയ മാറ്റങ്ങൾ ഇന്ത്യക്കാർക്ക് ബാധകമാവില്ല. നിലവിലെ ക്വാറന്റീൻ പോളിസി തന്നെ തുടരും.
എക്സപ്ഷണൽ റെഡ് ലിസ്റ്റിൽ ഒമിക്രോൺ ഭീഷണി അടിസ്ഥാനപ്പെടുത്തിയ കാറ്റഗറി തിരിവും എടുത്തു കളഞ്ഞു. ഈ കാറ്റഗറിയിൽ ഉണ്ടായിരുന്ന സൗത്ത് ആഫ്രിക്കയും ഈശ്വതിനിയും റെഡ് ലിസ്റ്റിലേക്ക് മാറി. ശ്രീലങ്ക റെഡ് ലിസ്റ്റിലെത്തി.
ലോകരാജ്യങ്ങളിൽ കൊവിഡ് തരംഗം വീണ്ടും ഉടലെടുത്തതോടെ, ഗ്രീൻ ലിസ്റ്റ് രാജ്യങ്ങൾ 175 ൽ നിന്ന് 159 ആയി കുറഞ്ഞു. കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ എന്നീ ജിസിസി രാജ്യങ്ങൾ ഗ്രീൻ ലിസ്റ്റിൽ തന്നെയാണ്.
MOPH updates the Country Lists based on COVID-19 risk in its Travel and Return Policy. The changes come into effect on Saturday 1 January 2022 at 7pm. Visit the MOPH website to view the new lists.https://t.co/DOTCyk9TOr pic.twitter.com/YZzWvEPE0p
— وزارة الصحة العامة (@MOPHQatar) December 28, 2021