ബിസിനസ് ആൻഡ് ഇൻഡസ്ട്രി സെക്‌ടറിലെ ജീവനക്കാർക്കായി, 2022 ജനുവരി 9 മുതൽ, ബു ഗാർണിൽ, വലിയ വാക്‌സിനേഷൻ സെന്റർ തുറക്കുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ബിസിനസ്സ്, വ്യവസായ തൊഴിലാളികൾക്ക് പ്രതിദിനം 30,000 വാക്സിൻ ഡോസുകൾ വരെ ഇവിടെ നൽകും. വാക്സിനുകളിൽ ഭൂരിഭാഗവും ബൂസ്റ്റർ ഡോസുകളാണ്. അർഹരായവർക്ക് ഒന്നും രണ്ടും ഡോസുകളും ഇവിടെ നൽകും.
അപ്പോയിന്റ്‌മെന്റ് അടിസ്ഥാനമാക്കിയാണ് ബു ഗാർൻ വാക്‌സിനേഷൻ സെന്റർ പ്രവർത്തിക്കുക. വാക്‌സിനേഷൻ സെന്ററിലെ ബുക്കിംഗും അപ്പോയിന്റ്‌മെന്റ് പ്രക്രിയക്കുമായി ഷെഡ്യൂളിംഗ് യൂണിറ്റ് സജ്ജീകരിച്ചിട്ടുണ്ട്. കമ്പനികൾ QVC@hamad.qa എന്ന ഇമെയിൽ വഴി തങ്ങളുടെ യോഗ്യരായ ജീവനക്കാർക്കായി വാക്സിനേഷൻ അപ്പോയിന്റ്മെന്റുകൾ ഷെഡ്യൂൾ ചെയ്യുകയാണ് വേണ്ടത്. വാക്ക്-ഇൻ അപ്പോയിന്റ്‌മെന്റുകളൊന്നും നൽകില്ല.
പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപ്പറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ, വ്യവസായ മന്ത്രാലയം, കൊണോകോഫിലിപ്സ്-ഖത്തർ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പുതിയ സൗകര്യം പ്രവർത്തിക്കുന്നത്.