Qatar
ഫരീജ് അൽ അലി ഇന്റർസെക്ഷൻ വാഹനങ്ങൾക്കായി തുറന്നു.
ദോഹ: ഡി-റിംഗ് റോഡിലെ ഫരീജ് അൽ അലി ഇന്റർസെക്ഷൻ (അൽ ടഡാമോൺ ഇന്റർസെക്ഷൻ) നവീകരണത്തിനും വിപുലീകരണ പ്രവർത്തനങ്ങൾക്കും ശേഷം വാഹനങ്ങൾക്കായി വെള്ളിയാഴ്ച തുറന്നു. എല്ലാ ദിശകളിലേക്കുമുള്ള റോഡുകൾ തുറന്നിട്ടുണ്ട്.
ഈ വർഷം മാർച്ച്, മെയ് മാസങ്ങളിൽ യഥാക്രമം ഡി-റിംഗ് റോഡിൽ ലുലു ഇന്റർസെക്ഷൻ, ന്യൂജാ ഇന്റർസെക്ഷൻ (ദി മാൾ) എന്നിവ ട്രാഫിക്കിനായി ഭാഗികമായി തുറന്നതിനെ തുടർന്നാണ് ഫരീജ് അൽ അലി ഇന്റർസെക്ഷനും തുറക്കുന്നത്. അഷ്ഗൽ ഏറ്റെടുത്ത ഡി-റിംഗ് റോഡ് വികസന പദ്ധതിയുടെ ഭാഗമാണ് മൂന്ന് കവലകളും.
Photo courtesy: Gulf Times