Qatar

യുവാക്കൾ ഏറ്റെടുത്ത് “Dil Ka Eid” — യൂട്യൂബ് ട്രെൻഡിംഗിൽ ഇടംനേടി സൂപ്പർഹിറ്റ് ഈദ് ആൽബം

ഈ ബലി പെരുന്നാൾ സീസണിൽ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി മുന്നേറുകയാണ് “Dil Ka Eid” എന്ന ഈദ് ആൽബം. റിലീസ് ചെയ്ത് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മികച്ച പ്രേക്ഷകസ്വീകാര്യത നേടിയ ഈ ഗാനം യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംനേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.

ഹൃദയസ്പർശിയായ വരികൾ രചിച്ചിരിക്കുന്നത് ഷംസീർ ഫാത്തിമയാണ്. പെരുന്നാളിന്റെ സന്തോഷവും സ്നേഹവും മനോഹരമായി കോർത്തിണക്കിയ വരികൾക്ക് സംഗീതലോകത്ത് ശ്രദ്ധേയനായി മാറിക്കൊണ്ടിരിക്കുന്ന Savad 974 ആണ് സംഗീതം നൽകിയിരിക്കുന്നത്. മധുരമായ ഈണവും ആധുനിക സംഗീതസംവിധാനവും ഗാനത്തെ കൂടുതൽ ആകർഷകമാക്കുന്നു.

Thajudheen Vadakara, Savad 974, Hiba Shamna എന്നിവർ ചേർന്ന് ആലപിച്ച ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തിൽ Plan C ടീമിന്റെ അഭിനയം പ്രേക്ഷകരുടെ പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്.

Rasheed Raaz ആണ് ഈ പെരുന്നാൾ ഗാനത്തിന്റെ പ്രൊഡ്യൂസർ, റെക്കോർഡിംഗും ചിത്രീകരണവും പൂർണ്ണമായും ഖത്തറിൽ വെച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത് .

പെരുന്നാൾ ഗാനങ്ങളിൽ നിന്നും വ്യത്യസ്തമായ അവതരണശൈലിയും ഹൃദയത്തെ സ്പർശിക്കുന്ന സംഗീതവും ചേർന്നപ്പോൾ “Dil Ka Eid” കുടുംബപ്രേക്ഷകരുടെയും യുവജനങ്ങളുടെയും പ്രിയഗാനമായി മാറി. നിരവധി റീലുകളിലും ഷോർട്ട് വീഡിയോകളിലും ഗാനം വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും ഇതിന്റെ ജനപ്രീതിക്ക് തെളിവാണ്.

സംഗീതാസ്വാദകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന “Dil Ka Eid”, ഈ വർഷത്തെ ശ്രദ്ധേയമായ ഈദ് ആൽബങ്ങളിൽ ഒന്നായി ഇതിനോടകം തന്നെ വിലയിരുത്തപ്പെടുകയാണ്. യൂട്യൂബ് ട്രെൻഡിംഗിൽ ഇടംനേടിയ ഈ ഗാനം വരും ദിവസങ്ങളിലും കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകരും ആരാധകരും.

Related Articles

Back to top button