Qatarsports

ഉരീദു ദോഹ മാരത്തൺ നാളെ

ദോഹയിലെ വാർഷിക റോഡ് മാരത്തണായ ഉരീദു ദോഹ മാരത്തൺ നാളെ രാവിലെ 6:15 ന് ദോഹ കോർണിഷ് റോഡിൽ ആരംഭിക്കും. വിദേശരാജ്യങ്ങളിൽ നിന്നുൾപ്പടെയുള്ള 15,000-ലധികം ഓട്ടക്കാർ മാരാത്തണിൽ പങ്കെടുക്കും.

13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, 1 കി.മീ, 5 കി.മീ, ജൂനിയർ 5 കി.മീ, 1 കി.മീ എന്നിങ്ങനെ വിവിധ കാറ്റഗരികളിൽ മാരത്തൺ അരങ്ങേറും.

ഫസ്റ്റ് ടൈമർമാരെയും പരിചയസമ്പന്നരായ ഓട്ടക്കാരെയും പ്രോത്സാഹിപ്പിക്കാൻ കാണികൾക്കും കോർണിഷിലേക്ക് പോകാം. ഇവന്റിനായി ദോഹ കോർണിഷ് റോഡ് ഇന്ന് രാത്രി മുതൽ അടച്ചിടും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button