Qatar

മിഡിൽ ഈസ്റ്റിലാദ്യം, ബൾക്ക് ക്യാഷ് ഡെപ്പോസിറ്റുകൾക്കായി എടിഎമ്മുകൾ സ്ഥാപിക്കുന്ന ആദ്യത്തെ ബാങ്കായി ക്യുഎൻബി

ഖത്തറിലും മിഡിൽ ഈസ്റ്റിലും ബൾക്ക് ക്യാഷ് ഡെപ്പോസിറ്റുകൾ സ്വീകരിക്കുന്ന എടിഎമ്മുകൾ സ്ഥാപിക്കുന്ന ആദ്യത്തെ ബാങ്കായി ക്യുഎൻബി മാറി. ഈ പുതിയ എടിഎമ്മുകൾക്ക് ഒരേസമയം 300 നോട്ടുകൾ വരെ സ്വീകരിക്കാനും മറ്റ് നിരവധി സേവനങ്ങൾ നൽകാനും കഴിയും. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ക്യുഎൻബിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സേവനം.

ഖത്തറിന്റെ ഡിജിറ്റൽ അജണ്ട 2030-നും ബാങ്കിന്റെ സുസ്ഥിരതാ ലക്ഷ്യങ്ങൾക്കും അനുസൃതമായി ഡിജിറ്റൽ ബാങ്കിംഗിലേക്കുള്ള ക്യുഎൻബിയുടെ നീക്കത്തിലെ ഒരു പ്രധാന ചുവടുവയ്പ്പ് കൂടിയാണ് ഈ ലോഞ്ച്. ബ്രാഞ്ചിൽ നിന്നും നൽകുന്നതിനു പകരം മെഷീനുകൾ വഴി കൂടുതൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെ, ബാങ്കിംഗ് വേഗത്തിലും എളുപ്പത്തിലുമാക്കാൻ ക്യുഎൻബിക്ക് കഴിയുന്നു.

ഡിജിറ്റൽ ബാങ്കിംഗിനു നേതൃത്വം നൽകുന്നതിൽ ബാങ്ക് അഭിമാനിക്കുന്നുവെന്ന് ക്യുഎൻബിയിലെ സീനിയർ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് അദേൽ അലി അൽ-മാൽക്കി പറഞ്ഞു. പുതിയ സർവീസുകൾ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുമെന്നും പ്രായോഗികവും ആധുനികവുമായ ബാങ്കിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുക എന്ന അവരുടെ ലക്ഷ്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എടിഎം സാങ്കേതികവിദ്യ നിർമ്മിക്കുന്ന കമ്പനിയായ ഡൈബോൾഡ് നിക്സ്ഡോർഫുമായുള്ള പങ്കാളിത്തം ഇക്കാര്യത്തിൽ ക്യുഎൻബിയെ സഹായിക്കുന്നുണ്ട്.

മികച്ച സേവനങ്ങൾ നൽകുന്നതിനായി ക്യുഎൻബിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മിഡിൽ ഈസ്റ്റിലെ ഡൈബോൾഡ് നിക്സ്ഡോർഫിന്റെ മാനേജിംഗ് ഡയറക്ടർ ഹബീബ് ഹന്ന പറഞ്ഞു. പുതിയ എടിഎമ്മുകൾ ആധുനികവും ഉപഭോക്തൃ സൗഹൃദവുമായ ബാങ്കിംഗ് അനുഭവം നൽകാൻ ക്യുഎൻബിയെ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/D4WDfhjld0jFXSYHVlwyf2

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button