ദോഹ: ശനിയാഴ്ച കോവിഡ് -19 മുൻകരുതൽ നടപടികളുടെ ലംഘനത്തിന് നിയുക്ത അധികാരികൾ കേസെടുത്ത് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തത് 1,749 പേരെ.
മാസ്‌ക് ധരിക്കാത്തതിന് 898 പേരും സുരക്ഷിതമായ ശാരീരിക അകലം പാലിക്കാത്തതിന് 831 പേരും എഹ്‌തെറാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തതിന് 20 പേരും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് -19 നിയന്ത്രണങ്ങളെക്കുറിച്ചുള്ള കാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടികൾ,.എല്ലാ പൗരന്മാരും താമസക്കാരും പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണം.
അതേസമയം, ഇന്നും രാജ്യത്ത് 4000 ന് മുകളിൽ കോവിഡ് കേസുകൾ രേഖപ്പെടുത്തി. രോഗമുക്തിയിൽ വർധനവുണ്ടായി. 2018 പേർക്ക് ടെസ്റ്റ് നെഗറ്റീവ് ആയതോടെ ആകെ കേസുകൾ 39166 ആണ്. ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ കുറവുണ്ടാകുന്നത് ഇന്നാണ്. ഒരു മരണം കൂടി രേഖപ്പെടുത്തിയോടെ ആകെ മരണസംഖ്യ 624 ആയി.